വ്യാജ സത്യവാങ്മൂലം നൽകിയ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി. പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരം മറച്ചുവച്ചുവെന്ന് പരാതി നൽകിയിട്ടും വരണാധികാരി നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആവണി ബെൻസൽ, ബെംഗളൂരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹര്‍ജി നൽകിയത്.
തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഓഹരിമൂല്യം കുറച്ചാണ് കാണിച്ചത്. വീടിന്റെയും കാറിന്റെയും വിവരങ്ങൾ നൽകിയില്ല. 2018ൽ രാജ്യസഭയിലേക്ക് മത്സരിച്ചപ്പോഴും തെറ്റായ സത്യവാങ്മൂലമാണ് നൽകിയത്. സൂക്ഷ്മപരിശോധനാ സമയത്ത് ലഭിക്കുന്ന പരാതികൾ പരിഗണിച്ച് വേണം പത്രിക സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാൻ. കാരണവും കൃത്യമായി രേഖപ്പെടുത്തണം. എന്നാൽ, തിരുവനന്തപുരത്തെ വരണാധികാരി ഇത്തരം നടപടികളില്ലാതെ തന്നെ പത്രിക സ്വീകരിക്കുകയായിരുന്നുവെന്നും അതിനാൽ പരാതി പരിഗണിച്ച് രണ്ടു ദിവസത്തിനകം ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സത്യവാങ്മൂലത്തിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച് എല്‍ഡിഎഫ് ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിരുന്നു.
English Summary:false affidavit; Petition to dismiss Rajeev Chandrasekhar’s petition
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.