12 February 2026, Thursday

Related news

February 11, 2026
February 3, 2026
January 31, 2026
January 28, 2026
January 28, 2026
January 24, 2026
January 24, 2026
January 23, 2026
January 14, 2026
January 11, 2026

കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം; പത്തനംതിട്ടയിൽ മൂന്ന് പേർ അറസ്റ്റിൽ

Janayugom Webdesk
പത്തനംതിട്ട
September 20, 2024 6:45 pm

പത്തനംതിട്ടയില്‍ പുലിയിറങ്ങിയെന്ന് വ്യാജ പ്രചരണം നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. കൂടൽ ഇഞ്ചപ്പാറയിൽ കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം നടത്തിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാക്കണ്ടം സ്വദേശികളായ ആത്മജ്, അരുൺ മോഹനൻ ‚ഹരിപ്പാട് സ്വദേശി ആദർശ് എന്നിവരാണ് അറസ്റ്റിലായത്. ഇഞ്ചപ്പാറയിൽ കടുവ ഇറങ്ങിയെന്ന് ചിത്രം അടക്കം ഉൾപ്പെടുത്തിയായിരുന്നു വ്യാജ പ്രചാരണം നടത്തിയത്. തുടർന്ന് പാടം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസർ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കൂടൽ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.