2 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 2, 2024
November 28, 2023
November 26, 2023
November 20, 2023
November 11, 2023
August 1, 2023
June 20, 2023
May 21, 2023
March 6, 2023
February 5, 2023

വ്യാജ ലൈം ഗികാരോപണ കേസ്; പൊലീസിന് കോടതിയുടെ രൂക്ഷവിമർശനം

Janayugom Webdesk
തൊടുപുഴ
November 11, 2023 10:01 pm

15 വയസ്സുകാരിയെ ഉപയോഗിച്ച് വ്യാജ ലൈംഗികാരോപണ പരാതി നൽകി സർക്കാർ ഉദ്യോഗസ്ഥനെ പോക്സോ ചുമത്തി ജയിലിലടച്ച സംഭവത്തിൽ കാഞ്ഞാർ പൊലീസിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം.
19 ദിവസം ജയിലിൽ കിടന്ന പ്രതിയെ കോടതി വെറുതേ വിട്ടു. ആർഡിഒ ഓഫിസിലെ ഉദ്യോഗസ്ഥൻ വീട്ടിൽ വൈകിട്ട് പാട്ടു വയ്ക്കുന്നത് ബുദ്ധിമുട്ടാണെന്നു പറഞ്ഞു 2020 ജനുവരി 11നു അയൽവാസിയായി 9-ാം ക്ലാസുകാരി കാഞ്ഞാർ പൊലീസിൽ പരാതി നൽകിയിരുന്നു. 

പരാതി അന്വേഷിക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഉദ്യോഗസ്ഥനും പൊലീസും തമ്മിൽ സ്റ്റേഷനിൽ വച്ചുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തുകയും തുടർന്ന് തന്നെയും ഭാര്യയെയും പൊലീസുകാർ മർദിച്ചു എന്നാരോപിച്ച് ഇയാൾ പൊലീസിനെതിരെ കോടതിയിൽ ആദ്യം കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസുകാരനെ മർദിച്ചു എന്നാരോപിച്ച് കാഞ്ഞാർ സ്റ്റേഷനിലെ സിപിഒ ബിജുമോന്റെ പരാതിയിൽ പൊലീസ് തിരിച്ചും കേസ് എടുത്തു. സ്റ്റേഷനിൽ വച്ച് മർദനമേറ്റ ഉദ്യോഗസ്ഥന്റെ ഭാര്യ ആശുപത്രിയിൽ ചികിത്സ തേടിയതറിഞ്ഞതോടെ പൊലീസ് പരാതിക്കാരിയായ ബാലികയെ കൊണ്ട് ഇയാൾക്കെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിപ്പിച്ച് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 

വീട്ടിൽ അതിക്രമിച്ചു കയറി അശ്ലീലച്ചുവയിൽ സംസാരിച്ചുവെന്നും പരാതിക്കാരിയോടും 60 വയസ്സായ അമ്മൂമ്മയോടും പൊലീസ് സ്റ്റേഷനിൽ വച്ചും ലൈംഗിക ബന്ധത്തിന് അഭ്യർഥിച്ചുവെന്നും മറ്റും മൊഴി രേഖപ്പെടുത്തി ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ചേർത്താണ് കേസ് എടുത്തത്. കേസ് വിചാരണ ചെയ്ത ഇടുക്കി പോക്സോ കോടതി പെൺകുട്ടിയുടെയും അമ്മൂമ്മയുടെയും ആരോപണം കളവാണെന്ന് കണ്ടെത്തി ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കുകയായിരുന്നു. സംഭവത്തിൽ കോടതി പൊലീസിനെ സ്പെഷൽ ജഡ്ജി ടി ജി വർഗീസ് നിശിതമായി വിമർശിച്ചു.
പ്രതിക്ക് വേണ്ടി അഭിഭാഷകരായ സി കെ വിദ്യാസാഗർ, ഗൗതം പുഷ്പൻ എന്നിവർ ഹാജരായി. പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയിലും പരാതി നൽകാൻ ഒരുങ്ങുകയാണ് ഉദ്യോഗസ്ഥൻ.

Eng­lish Sum­ma­ry: False se xual accu­sa­tion case; The court crit­i­cised the police

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.