5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 1, 2025
December 28, 2024
December 6, 2024
December 2, 2024
November 27, 2024
October 28, 2024
October 14, 2024
October 4, 2024
September 25, 2024

എൻസിബി ഉദ്യോഗസ്ഥ​രെന്ന വ്യാജേന ഭീഷണി; നടി ആത്മഹത്യ ചെയ്തു 

Janayugom Webdesk
മുംബൈ
December 27, 2021 9:53 am

എൻസിബി ഉദ്യോഗസ്ഥ​രെന്ന വ്യാജേന ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് പിന്നാലെ നടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഭോജ്​പുരി സിനിമകളിൽ അഭിനയിച്ചിരുന്ന 28കാരിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടതിയത്. എൻസിബി ഉദ്യോഗസഥർ ചമഞ്ഞ രണ്ടുപേരെ മുംബൈ പൊലീസ്​ അറസ്റ്റ്​ ചെയ്തു.

മയക്കുമരുന്ന്​ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തിയതിന്​ പിന്നാലെയാണ്​ നടി ആത്മഹത്യ ചെയ്തതെന്നാണ് നി​ഗമനം. സുരജ്​ പർദേസി, പ്രവീൺ വാലിമ്പെ എന്നിവരാണ്​ അറസ്റ്റിലായവര്‍. സംഭവത്തിൽ നടിയുടെ സുഹൃത്തുക്കൾക്കും  പങ്കുണ്ടെന്നാണ്​ പൊലീസിന്റെ വിലയിരുത്തൽ. രണ്ടു സുഹൃത്തുക്കളെയും പൊലീസ്​ കസ്റ്റഡിയിലെടുത്തിട്ടുണ്ട്​.

ഡിസംബർ 20ന് നടിയും സുഹൃത്തുക്കളും ഹൂക്ക പാർലറിലെത്തിയപ്പോഴായിരുന്നു​ തട്ടിപ്പുസംഘം നടിയെ ഭീഷണിപ്പെടുത്തിയത്​. നടിയിൽനിന്ന്​ ഇവർ 40 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 23ന്​ മുംബൈയിലെ വാടകവീട്ടിൽ ഇവരെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

eng­lish sum­ma­ry; False threat to NCB offi­cial; The actress com­mit­ted suicide

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.