
കുവൈത്തിൽ യാത്രക്കാരുടെ പ്രവേശന, പുറത്തുകടക്കൽ സംവിധാനത്തിൽ കൃത്രിമം കാണിച്ചതിന് മൂന്ന് ഇമിഗ്രേഷന്‍ ജീവനക്കാര്‍ അറസ്റ്റില്‍. അറസ്റ്റിലായവരിൽ രണ്ട് പേർ നുഐസീബ് പോർട്ടിലെ ഇമിഗ്രേഷൻ വിഭാഗത്തിലും ഒരാൾ സാൽമി പോർട്ടിലെ ഇമിഗ്രേഷൻ വിഭാഗത്തിലും ജോലി ചെയ്യുന്നവരാണ്. പാസ്‌പോർട്ട് രജിസ്ട്രേഷനിൽ വ്യാജ രേഖകൾ ചമച്ചതിനാണ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായത്.
ഇവർ രണ്ട് കുവൈത്തി വനിതകളുടെ വ്യാജമായ പ്രവേശന‑പുറപ്പെടൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ രേഖപ്പെടുത്തി. മാസങ്ങൾക്ക് മുമ്പ് പൗരന്മാർ രാജ്യം വിട്ടുപോയിരുന്നെങ്കിലും, നിയമവിരുദ്ധമായി സാമ്പത്തിക സഹായം അവകാശപ്പെടാൻ പൗരന്മാരെ സഹായിക്കുന്നതിനായാണ് സംവിധാനത്തിൽ കൃത്രിമം കാണിച്ചത്. അതിനായി പൗരന്മാര്‍ രാജ്യത്ത് ഉണ്ടെന്ന് തെറ്റായ രേഖയുണ്ടാക്കുകയായിരുന്നു. സൗദി അധികൃതർ രേഖകൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.