ഭര്‍ത്താവിനെ കൊന്ന് വീടിന് പുറകില്‍ കുഴിച്ചിട്ട സംഭവത്തില്‍ യുവതിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി. ബാബുലി മുണ്ഡ (36) ആണ് മരിച്ചത്. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലാണ് കൊലപാതകം നടന്നത്. മരത്തടികൊണ്ട് അടിച്ചാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ദുമാരി മുണ്ഡ പൊലീസിനോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവം നടന്ന് 4 ദിവസത്തിന് ശേഷം യുവതി സ്വമേധയാ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
ഏഴ് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. കല്യാണത്തിന് ശേഷം രണ്ടുപേരും ദുമാരിയുടെ മാതാപിതാക്കളുടെ കൂടെയാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു. ദുമാരിയുടെ മാതാപിതാക്കള്‍ മാര്‍ക്കറ്റില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്.
തര്‍ക്കത്തിനിടെ ദുമാരി മരത്തടി കൊണ്ട് ഭര്‍ത്താവിനെ അടിക്കുകയായിരുന്നു. ബാബുലി സംഭവസ്ഥലത്തുതന്നെ മരിച്ചു. മാതാപിതാക്കള്‍ തിരിച്ചുവന്ന ശേഷം
നടന്ന കാര്യങ്ങള്‍ ദുമാരി അവരോട് പറയുകയും ശേഷം മൂന്ന് പേരും ചേര്‍ന്ന് മൃതശരീരം വീടിന് പിറകില്‍ കുഴിച്ച് മൂടുകയായിരുന്നു. സുകിന്ദ പൊലീസ്
കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാബുലിയുടെ മൃതശരീരം പുറത്തെടുത്ത് പേസ്റ്റ് മോര്‍ട്ടത്തിനയച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.