
സാമ്പത്തിക ബാധ്യതയില്‍ മനംനൊന്ത് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി, മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. എറണാകുളം നോർത്ത് പറവൂരിൽ വലിയ കടമക്കുടിയിലാണ് സംഭവം. കടമക്കുടി സ്വദേശി നിജോ (39) ഭാര്യ ശിൽപ(32) മക്കളായ ഏദൻ (7) ആരോൺ (5) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ആൺകുട്ടികൾക്കും വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹങ്ങൾ തുടർനടപടികൾക്കായി പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
English Summary: Family found dead in Kochi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.