കാസര്‍കോട് കുടുംബപ്രശ്നത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അമ്പലത്തറ കണ്ണോത്ത് സ്വദേശി ബീനയാണ് (40) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ദാമോദരനെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകം. വഴക്കിനൊടുവില്‍ പ്രകോപിതനായ ദാമോദരന്‍ ബീനയെ കഴുത്തുഞെരിച്ചും ഭിത്തിയില്‍ തലയിടിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ദാമോദരൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസുകാരെ അറിയിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ദാമോദരനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ബീനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നതായി നാട്ടുകാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.