ഭക്ഷണവും, വെള്ളവും കിട്ടാക്കനിയായ വടക്കന്‍ ഗാസയില്‍ കൊടും പട്ടിണിയെന്ന് ഐക്യരാഷ്ട്ര സംഘടനാ റിപ്പോര്‍ട്ട്, പ്രദേശത്തെ 70 ശതമാനം പേരും പട്ടിണിയിലാണ്. വടക്കന്‍ ഗാസയില്‍ ക്ഷാമം ആസന്നമാണെന്നും 18ന് ലോക് ഭക്ഷ്യപരിപാടി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസയിലെ എല്ലാവരും ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. വടക്കന്‍ ഗാസയില്‍ 2,10,000 പേര്‍ കുടുത്ത പട്ടിണിയിലാണ്. റാഫയിലേക്ക് ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിക്കുന്നതിന് ഗാസിയിലെ 23 ലക്ഷം പേരെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ് നല്‍കി.
മാനുഷിക സഹായം ഇറക്കുമതി ചെയ്യാന്‍ ഇസ്രയേലിന്റെ കഠിന നടപടികളിലൂടെയാണ് കടന്നു പോകേണ്ടി വരുന്നതെന്ന് സഹായ ഗ്രൂപ്പുകള്‍ പറയുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണങ്ങളും ആക്രമണവും മൂലം വടക്കന്‍ ഗാസയില്‍ സഹായവിതരണം അസാധ്യമായി. അതേ സമയം അല്‍ഫിഷ ആശുപത്രിയില്‍ നാലാം തവണയും ഇസ്രയേല്‍ സൈന്യം വീണ്ടും കടന്നു കയറി ആക്രമണം നടത്തി. അല്‍ജസീറ റിപ്പോര്‍ട്ടര്‍ ഇസ്മായില്‍ അല്‍-ഗൗല്‍ അടക്കം 80പേരെ പിടിച്ചുകൊണ്ടു പോയി. ആശുപത്രിയില്‍ മൃതദേഹങ്ങള്‍ ചിറതിക്കിടക്കുകയാണ്.
ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 31,726 ആയി . ഇതിനിടെ ഇസ്രയേൽ സൈന്യത്തിന് ഇന്ധനം നൽകുന്നത് നിർത്താൻ രാജ്യങ്ങളോടും എണ്ണക്കമ്പനികളോടും ആവശ്യപ്പെട്ട് ഐക്യരാഷ്‌ട്ര സംഘടനയുടെ മനുഷ്യാവകാശ വിദഗ്‌ധർ. ഗാസയിൽ നടത്തുന്ന വംശഹത്യ ചൂണ്ടിക്കാട്ടിയാണ് ആവശ്യപ്പെട്ടത്. അമേരിക്ക, ബ്രസീൽ, റഷ്യ, അസർബൈജാൻ, കസാഖ്‌സ്ഥാൻ എന്നിവിടങ്ങളിലൂടെ മൂന്നു കമ്പനി ഇസ്രയേൽ സൈന്യത്തിന് എണ്ണ വിതരണം ചെയ്യുന്നുണ്ടെന്ന് ഓയിൽ ചെയ്‌ഞ്ച് ഇന്റർനാഷണലിന്റെ ഗവേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് യുഎൻ മനുഷ്യാവകാശ വിദഗ്‌ധനായ മൈക്കിൾ ഫഖ്രി ചൂണ്ടിക്കാട്ടി.
English Summary:
Famine in northern Gaza; The UN report is out
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.