18 January 2026, Sunday

Related news

January 16, 2026
January 12, 2026
January 12, 2026
January 11, 2026
January 8, 2026
January 6, 2026
January 6, 2026
January 5, 2026
January 3, 2026
January 2, 2026

വിഖ്യാത ഹോളിവുഡ് സംവിധായകൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു

Janayugom Webdesk
വാഷിങ്ടണ്‍
January 17, 2025 9:25 am

ലോക പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം അറിയിച്ചത്.മരണകാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏറെ നാളായ എംഫിസീമ രോഗബാധിതനായിരുന്നു. ഇതാകാം മരണകാരണമെന്നാണ് കരുതപ്പെടുന്നത്. മല്‍ഹോലണ്ട് ഡ്രൈവ്, ബ്ലൂ വെല്‍വറ്റ്, ഡ്യൂണ്‍(1984) എന്നീ സിനിമകളും ട്വിന്‍ പീക്ക്‌സ് എന്ന സീരിസുമാണ് ഡേവിഡ് ലിഞ്ചിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തത്. 

വൈല്‍ഡ് അറ്റ് ഹാര്‍ട്ട് എന്ന ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരം നേടിയിരുന്നു. ഫീച്ചര്‍ സിനിമകള്‍ക്കൊപ്പം നിരവധി ഹ്രസ്വചിത്രങ്ങളും ലിഞ്ച് ചെയ്തിരുന്നു. സംഗീതജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. മൂന്ന് തവണ ഓസ്‌കര്‍ നോമിനേഷന്‍ സ്വന്തമാക്കിയ ഡേവിഡ് ലിഞ്ചിനെ ഓണററി പുരസ്‌കാരം നല്‍കി അക്കാദമി ആദരിച്ചിരുന്നു. 1990ൽ കാൻ ചലച്ചിത്രോത്സവത്തിൽ വൈൽഡ് അറ്റ് ഹാർട്ട് പാംദോർ നേടി. അഭിനേതാവ്, സംഗീതജ്ഞൻ, ചിത്രകാരൻ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.