4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

January 3, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
December 31, 2024
December 31, 2024
December 31, 2024
December 30, 2024

യൂട്യൂബറും ബൈക്ക് റേസിങ് താരവുമായ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 4, 2023 4:40 pm

പ്രശസ്ത ബൈക്ക് റൈഡറും യൂട്യൂബറുമായ അഗസ്ത്യ ചൗഹാൻ റോഡപകടത്തിൽ മരിച്ചു. യൂട്യൂബിൽ 12 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള അഗസ്ത്യ ആഗ്രയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാമധ്യേ യമുന എക്‌സ്പ്രസ് വേയുടെ 47 കിലോമീറ്റർ മൈൽക്കല്ലില്‍വച്ചാണ് അപകടത്തില്‍പ്പെട്ടത്.

25 കാരനായ റൈഡർ ഡെറാഡൂണ്‍ സ്വദേശിയാണ്. സോഷ്യൽ മീഡിയയിൽ ധാരാളം അനുയായികളുള്ള അഗസ്ത്യ, മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ റേസിംഗ് നടത്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് നിയന്ത്രണം വിട്ടതെന്നാണ് റിപ്പോര്‍ട്ട്. ആഘാതത്തില്‍ ഹെല്‍മറ്റ് തകര്‍ന്നു. അഗസ്ത്യ അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചതായും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Famous YouTu­ber dies in bike accident

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.