23 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 21, 2025
March 16, 2025
March 15, 2025
March 3, 2025
March 3, 2025
March 2, 2025
March 2, 2025
February 14, 2025
February 13, 2025
February 10, 2025

‘എംപുരാൻ’ ടിക്കറ്റിനായി ആരാധകരുടെ ഓട്ടപ്പാച്ചില്‍; വൈറലായി വീഡിയോ

Janayugom Webdesk
തൃശൂര്‍
March 21, 2025 4:25 pm

എംപുരാൻ സിനിമയുടെ ടിക്കറ്റിനായുള്ള പരക്കം പാച്ചിലിലാണ് ആരാധകരിപ്പോൾ. അഡ്വാൻസ് ബുക്കിങ് തുറന്നതോടെ ചിത്രത്തിന്റെ ടിക്കറ്റ് ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്. ഇപ്പോഴിതാ കൊടും ചൂടിനെപ്പോലും വക വയ്ക്കാതെ തൃശൂർ ജില്ലയിലെ രാഗം തിയറ്ററിന് മുന്നിൽ എംപുരാൻ ടിക്കറ്റ് എടുക്കാൻ നിൽക്കുന്ന ആരാധകരുടെ വിഡിയോ വൈറലാകുന്നത്. തിയറ്ററിന്റെ ഗെയ്റ്റ് തുറന്നപ്പോൾ ടിക്കറ്റെടുക്കാൻ കൗണ്ടറിന് മുന്നിലേക്ക് ഓടുകയാണ് ആരാധകർ.

നിരവധി പേരാണ് തിക്കിലും തിരക്കിലുംപെട്ട് നിലത്ത് വീണത്. വീണിടത്ത് നിന്നും ആവേശത്തോടെ വീണ്ടും എഴുന്നേറ്റ് ഓടുന്ന ആരാധകരുടെ വിഡിയോ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്. ഒൻപത് മണിക്ക് ടിക്കറ്റെടുക്കാനായി രാവിലെ 5 മണി മുതൽ രാ​ഗം തിയറ്ററിൽ ക്യൂ നിന്നവരുമുണ്ട്. ഈ അടുത്ത കാലത്തൊന്നും ഇത്തരത്തിൽ ഒരു സിനിമയുടെയും ടിക്കറ്റെടുക്കാനുള്ള ആരാധകരുടെ കൂട്ടയോട്ടം കണ്ടിട്ടില്ലെന്നാണ് പറയുന്നത്.

ഒരു മണിക്കൂറിൽ തന്നെ സിനിമയുടെ അഞ്ച് ദിവസത്തെ ഷോകൾ രാഗം തിയറ്ററിൽ ഫുള്ളായെന്നും വിവരം. അതുമാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മണിക്കൂറിൽ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകളുടെ ബുക്കിങ് നടക്കുന്നത്. സകല കളക്ഷന്‍ റെക്കോർഡുകളും എംപുരാൻ തകർത്തെറിയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ഇൻട്രസ്റ് കാണിച്ച സിനിമയും എംപുരാൻ തന്നെയാണ്. എംപുരാന്റെ വിദേശ രാജ്യങ്ങളിലെ അഡ്വാൻസ് ബുക്കിങ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചിരുന്നു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവും എംപുരാനുണ്ടെന്നാണ് വിവരം. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എംപുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.

TOP NEWS

March 23, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.