15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 12, 2025
March 12, 2025
March 12, 2025
March 12, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025

തീവ്ര വലതുപക്ഷ നേതാവ് കവെലാഷ്‌വിലി പ്രസിഡന്റ്; ജോർജിയയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

Janayugom Webdesk
ടിബിലിസ്
December 14, 2024 10:07 pm

ജോര്‍ജിയന്‍ തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ, പാശ്ചാത്യ വിരുദ്ധ നേതാവ് മിഖൈൽ കവെലാഷ്‌വിലിക്ക് ജയം. ഹാജരായ 225 ഇലക്‌ടർമാരിൽ 224 പേരുടെ വോട്ടാണ് കവെലാഷ്‍വിലിക്ക് ലഭിച്ചത്. ജോർജിയൻ ഡ്രീം പാർട്ടി നാമനിർദേശം ചെയ്ത മിഖൈൽ കവെലാഷ്‌വിലി മാത്രമായിരുന്നു ശനിയാഴ്ചത്തെ വോട്ടെടുപ്പിൽ മത്സരിച്ച ഏക സ്ഥാനാർത്ഥി. ഒക്‌ടോബർ 26ന് നടന്ന വോട്ടെടുപ്പിൽ 150ൽ 89 സീറ്റുകൾ നേടിയാണ് പാര്‍ലമെന്റിന്റെ നിയന്ത്രണം നിലനിര്‍ത്തിയത്. റഷ്യന്‍ സഹായത്തോടെ ഡ്രീം പാര്‍ട്ടി വോട്ടിങ്ങില്‍ കൃത്രിമം നടത്തിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ബഹിഷ്കരിച്ച പ്രതിപക്ഷം, പുതിയ തെര‍ഞ്ഞെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു. പാർലമെന്റ്, മുനിസിപ്പൽ കൗൺസിലുകൾ, സംസ്ഥാന നിയമസഭാ അംഗങ്ങൾ എന്നിവരുള്‍പ്പെടുന്ന 300 സീറ്റുകളുള്ള, ഡ്രീം പാര്‍ട്ടി നിയന്ത്രിത ഇലക്ടറൽ കോളജില്‍ കവെലാഷ്‍വിലി വിജയിക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. 2017ല്‍ ഡ്രീം പാര്‍ട്ടി സര്‍ക്കാരാണ് പ്രസിഡന്റ് തെര‍ഞ്ഞെടുപ്പിന് ഇലക്ടറല്‍ കോളജ് സംവിധാനം അവതരിപ്പിച്ചത്. അതേസമയം, ഇലക്ടറല്‍ കോളജ് തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസാധുത ലഭിക്കാത്ത ഒരു പാർലമെന്റിനെക്കാൾ, ജനങ്ങൾ വോട്ട് ചെയ്യുന്ന നിയമപരമായ പ്രസിഡന്റിനെ രാജ്യത്തിന് ആവശ്യമാണെന്ന് പ്രസിഡന്റ് സലോമി സുറാബിച്വിലി പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ നിയമ സാധുതയ്ക്കെതിരെ സുറാബിച്വിലി നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പാകുന്നതിനു മുമ്പ് പ്രസി‍ഡന്റിനെ തെരഞ്ഞെടുത്ത നടപടി ഭരണഘടനാ വിരുദ്ധമാണെന്നും നിരീക്ഷര്‍ പറയുന്നു.

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.