കേരളത്തില്‍ സംസ്ഥാനവ്യാപകമായി സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍. ഈ മാസം 31നാണ് പണിമുടക്ക്. ബസുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുക വര്‍ധിപ്പിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അടുത്ത മാസം അനിശ്ചിത കാല സമരം തുടങ്ങാനും തീരുമാനിച്ചു.
140 കിലോമീറ്ററിലധികം വരുന്ന സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റുകള്‍ നിരോധിക്കുവാനും, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ ഓര്‍ഡനറിയാക്കി മാറ്റുവാനും, സീറ്റ് ബെല്‍റ്റ്, ക്യാമറ തുടങ്ങി ബസ്സുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന കാര്യങ്ങള്‍ ഏകപക്ഷീയമായി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളിലും പ്രതിഷേധിച്ചാണ് 31ന് പണി മുടക്കുന്നതെന്ന് സംയുക്ത സമിതി ഭാരവാഹികളായ ടി ഗോപിനാഥന്‍, കെ സത്യന്‍, ഗോകുലം ഗോകുല്‍ദാസ്, എ എസ് ബേബി, കെ രവീന്ദ്രകുമാര്‍, എന്‍ വിദ്യാധരന്‍, കെ ഐ ബഷീര്‍, കെ കൃഷണന്‍കുട്ടി എന്നിവര്‍ പറഞ്ഞു.
English Summary: Fare increase: Bus owners will stop the service across the state on 31st
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.