22 January 2026, Thursday

കളഞ്ഞു കിട്ടിയ ബാഗ് ഉടമയ്ക്ക് നൽകി മാതൃകയായി ഫരീദ

Janayugom Webdesk
ആലപ്പുഴ
July 18, 2023 5:49 pm

കനാൽ കരയിൽ നിന്നും കളഞ്ഞു കിട്ടിയ ബാഗ് യഥാർത്ഥ ഉടമയ്ക്ക് നൽകി മാതൃകയായി ഫരീദ ഫിറോസ്. കഴിഞ്ഞദിവസം വൈകിട്ട് കയർ കോർപ്പറേഷൻ മുന്നിൽ, കനാൽക്കരയിൽ നിന്നുമാണ് വിലപിടിപ്പുള്ള ഡോക്യുമെന്റുകൾ അടങ്ങിയ ബാഗ് കളഞ്ഞു കിട്ടിയത്. പിതാവ് ഫിറോസ് അഹമ്മദ്, അനുജത്തി ഫാദിയ ഫിറോസ് എന്നിവരോടൊപ്പം സായാഹ്നം ചിലവിടാൻ എത്തിയതായിരുന്നു ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഫരീദ.

നേരം ഏറെ വൈകിയതിനാലും, ബാഗ് അതിന്റെ ഉടമയ്ക്ക് തന്നെ കിട്ടണമെന്ന അതിയായ ആഗ്രഹത്തോടെയാണ് ഫരീദ തന്റെ പിതാവിനൊപ്പം ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തുകയും, സൗത്ത് സ്റ്റേഷൻ ഓഫീസർ എസ് അരുണിനൊട് വിവരം ധരിപ്പിച്ചു. തുടർന്ന് ബാഗ് പരിശോധിച്ചതിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ട്, ഉടമയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ബാഗ് കൈമാറുകയായിരുന്നു. ആലപ്പുഴ നഗരസഭ മംഗലം സ്വദേശിനി വിന്നിയുടെതായിരുന്നു ബാഗ്. ആധാർ കാർഡ്, ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, എടിഎം കാർഡ് അടക്കം നിരവധി വിലപ്പെട്ട രേഖകളും, കുറച്ച് പണവും ബാഗിൽ ഉണ്ടായിരുന്നു.

Eng­lish Sum­ma­ry:Fari­da set an exam­ple by giv­ing the stolen bag to the owner

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.