21 January 2026, Wednesday

Related news

January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

Janayugom Webdesk
മാനന്തവാടി
January 12, 2023 7:04 pm

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. വെള്ളാരംകുന്ന് സ്വദേശി തോമസ്(50) ആണ് മരിച്ചത്. തോമസിന്റെ കയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോടേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. 

മാനന്തവാടി പുതുശേരിക്കടുത്ത് വെള്ളംരംകുന്നിലാണ് കടുവ ഇറങ്ങിയത്. സ്ഥലത്തെത്തിയ വനപാലകര്‍ തെരച്ചില്‍ നടത്തി. എന്നാല്‍ കടുവയെ കണ്ടെത്താനായില്ല. അതേസമയം കടുവ ഇറങ്ങുമെന്ന ഭയത്തിലാണ് നാട്ടുകാര്‍. കടുവയെ ഉടന്‍ പിടികൂടണം എന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയിരുന്നു. 

സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. തോമസിനെ ആക്രമിച്ച പ്രദേശം വന്യജീവി ശല്യമുണ്ടാകുന്ന പ്രദേശമല്ലെന്നും രാവിലെ ആക്രമണം നടത്തിയിട്ടും ഇതുവരെയും കടുവയെ പിടിക്കാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Farmer injured in tiger attack dies in Wayanad
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.