22 January 2026, Thursday

Related news

January 18, 2026
January 10, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
December 30, 2025
December 26, 2025
December 25, 2025
December 24, 2025

കര്‍ഷകര്‍ അന്നദാതാക്കളാണ് ; അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 13, 2024 1:51 pm

കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് വ്യക്തമാക്കി.നഗരത്തിലെ ബവാനാ സ്റ്റേഡിയം താല്ക്കാലികമായി ജയിലിലാക്കി മാറ്റണമെന്ന കേന്ദ്ര നിര്‍ദ്ദേശം നിഷേധിച്ചുകൊണ്ടാണ് ഡല‍ഹി സര്‍ക്കാര്‍ മറുപടി നല്‍കിയത്.

പഞ്ചാബ്,ഹരിയാന,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തി നഗരം വളഞ്ഞിരിക്കുകയാണ് പൊലീസ്.സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും അധികാരമുണ്ട്. അതിനാല്‍ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ല.

കേന്ദ്രം കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിനുള്ള കത്തില്‍ വ്യക്തമാക്കി. കൂടാതെ കര്‍ഷകര്‍ അന്നദാതാക്കളാണെന്നും അവരെ അറസ്റ്റുചെയ്യുന്നത് മുറിവില്‍ ഉപ്പുകൊണ്ട് ഉരസുന്നത് പോലെയാകുമെന്നും കത്തില്‍ ദില്ലി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അതിനാല്‍ സ്റ്റേഡിയം ജയിലാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും കത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. 

Eng­lish Summary:
Farm­ers are bread­win­ners; Del­hi gov­ern­ment says they can­not be arrested

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.