22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 15, 2024
December 6, 2024
December 3, 2024
November 15, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024

ചര്‍ച്ച ആവശ്യപ്പെട്ട് കര്‍ഷകസംഘടനകള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
November 22, 2021 11:12 am

തങ്ങള്‍ മുന്നോട്ട് വെച്ച ആറ് വിഷയങ്ങളില്‍ കൂടി ചര്‍ച്ച ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം ഉള്‍പ്പടേയുള്ള ആറ് ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ചർച്ചകളിൽ തീരുമാനമായാൽ സമരം നിർത്തി മടങ്ങുമെന്നും സംയുക്ത കിസാൻ മോർച്ച ഉറപ്പു നൽകുന്നു. കത്ത് പ്രധാനമന്ത്രിക്ക് ഇ‑മെയില്‍ വഴി കൈമാറിയതായും കിസാന്‍ മോര്‍ച്ച അറിയിച്ചു. “വീട്ടിലേക്ക് മടങ്ങാൻ നിങ്ങൾ ഞങ്ങളോട് അഭ്യർത്ഥിച്ചു. ഇതുവരെ തീർപ്പുകൽപ്പിക്കാത്ത പ്രശ്നങ്ങൾ കൂടി പരിഹരിച്ചതിന് ശേഷം ഞങ്ങൾക്കും തിരികെ പോയി ഞങ്ങളുടെ കുടുംബങ്ങളോടൊപ്പം ചേരാന്‍ ആഗ്രഹമുണ്ട്. നിങ്ങള്‍ക്കും കൂടി അത് വേണമെങ്കില്‍ ആറ് വിഷയങ്ങളിൽ സംയുക്ത കിസാന്‍ മോര്‍ച്ചയുമായി സർക്കാർ ഉടൻ ചർച്ച പുനരാരംഭിക്കണം. അതുവരെ സമരസമിതി ഈ പ്രതിഷേധം തുടരും,”- സംയുക്ത കിസാന്‍ മോര്‍ച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. 

മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം, വൈദ്യുതി നിയമ ഭേദഗതി ബിൽ റദ്ദാക്കുക, ഡൽഹിയിൽ വായുമലിനീകരണം തടയുന്നതു സംബന്ധിച്ച നിയമത്തിൽ കർഷകരെ കുറ്റക്കാരാക്കുന്ന ഭാഗം ഒഴിവാക്കുക, കർഷക സമരവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകൾ റദ്ദാക്കുക, ലഖിംപുർ ഖേരി കൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ സ്ഥാനത്തു നിന്ന് പുറത്താക്കി അറസ്റ്റു ചെയ്യുക, മരിച്ച 700ലേറെ കർഷകരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുക എന്നീ 6 ആവശ്യങ്ങളാണ് സംയുക്ത കിസാന്‍മോര്‍ച്ച മുന്നോട്ട് വെച്ചിരിക്കുന്നത്.ആദ്യത്തെ മൂന്നെണ്ണം നേരത്തെ ഉദ്ദേശിച്ചതാണെങ്കിലും അവസാനത്തെ മൂന്നെണ്ണം പുതിയ സാഹചര്യത്തില്‍ കൂട്ടിച്ചേര്‍ത്തതാണ്. ” ഇവ മൂന്നും കഴിഞ്ഞ ഒരു വർഷത്തെ ചരിത്രപരമായ മുന്നേറ്റ” കാലത്ത് ഉയർന്നുവന്നവയാണ്, അതിനാൽ ഇവയും ഉടനടി പരിഹരിക്കേണ്ടതുണ്ടെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ( എസ് കെ എം) പറഞ്ഞു.ഈ ആവശ്യങ്ങൾ തിങ്കളാഴ്ച ലഖ്‌നൗവിൽ നടക്കുന്ന ‘കിസാൻ മഹാപഞ്ചായത്ത്’ ചേരുമ്പോള്‍ കർഷക നേതാക്കൾ ഈ ആവശ്യങ്ങൾ കൂടുതല്‍ വിശദീകരിക്കും. ലഖീംപൂര് ഘേരി സംഭവത്തില്‍ പ്രതിപ്പട്ടികയിലുള്‍പ്പട്ട കേന്ദ്ര മന്ത്രിയെ പുറത്താക്കാനും അറസ്റ്റുചെയ്യാനുമുള്ള ആവശ്യം കര്‍ഷക സംഘടനകള്‍ ശക്തമാക്കും.

മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള കേന്ദ്ര തീരുമാനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വെള്ളിയാഴ്ചത്തെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ “വാഗ്ദാനങ്ങൾ എത്രയും വേഗം നിറവേറ്റുമെന്ന്” കർഷകർ പ്രതീക്ഷിക്കുന്നതായും കത്തില്‍ കര്‍ഷകര്‍ വ്യക്തമാക്കുന്നു.പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനും പാർലമെന്റിലേക്കുള്ള തങ്ങളുടെ ട്രാക്ടർ മാർച്ചിനും രണ്ട് ദിവസം മുമ്പ് നവംബർ 27 ന് മോർച്ച വീണ്ടും യോഗം ചേരും. കേന്ദ്ര മന്ത്രിസഭ സ്വീകരിക്കുന്ന നിലപാട് കണക്കിലെടുത്തായിരിക്കും സമരത്തിന്റെ ഭാവി ഉള്‍പ്പടേയുള്ള കാര്യങ്ങളെ കുറിച്ചുള്ള തീരുമാനമെടുക്കുക. അതേസമയം, കർഷക നിയമങ്ങൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകളിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ സ്രോതസ്സുകൾ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ വെള്ളിയാഴ്ച മോദി പ്രഖ്യാപിച്ചതുപോലെ കമ്മിറ്റി രൂപീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് സൂചന നൽകുന്നുണ്ട്. സീറോ ബജറ്റ് ഫാമിംഗ്’ (പ്രകൃതിദത്ത കൃഷി) പ്രോത്സാഹിപ്പിക്കുക, മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകൾ കണക്കിലെടുത്ത് ശാസ്ത്രീയമായി കൃഷിരീതി മാറ്റുക തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് വെള്ളിയാഴ്ച കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. രാജ്യത്തെ എംഎസ്പി സംവിധാനം കൂടുതൽ ഫലപ്രദവും സുതാര്യവുമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ENGLISH SUMMARY:Farmers’ orga­ni­za­tions have writ­ten to the Prime Min­is­ter ask­ing for talks
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.