10 December 2025, Wednesday

Related news

December 7, 2025
December 5, 2025
December 5, 2025
December 3, 2025
November 21, 2025
November 21, 2025
November 18, 2025
November 17, 2025
November 15, 2025
November 8, 2025

അനുഭവം പങ്കിട്ട് ഇസ്രയേലില്‍ പോയ കര്‍ഷകര്‍

Janayugom Webdesk
തിരുവനന്തപുരം
March 1, 2023 6:15 pm

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇസ്രയേലില്‍ പോയ കര്‍ഷകരുടെ അനുഭവം പങ്കിടല്‍ വൈഗ വേദിയില്‍ വ്യത്യസ്ത അനുഭവമായി. ഇസ്രയേലില്‍ പോയ സംഘത്തിലെ എട്ടുപേരാണ് വൈഗയില്‍ തങ്ങളുടെ അനുഭവം പങ്കിടാനെത്തിയത്. ഇസ്രായേലിലെ പച്ചക്കറി ഉല്പാദനവും അതിന്റെ പ്രത്യേകതകളും സാധ്യതകളും കര്‍ഷകര്‍ വിവരിച്ചു. കേരളത്തിലെ കര്‍ഷകര്‍ക്കും പിന്തുടരാവുന്ന ഒട്ടേറെ കൃഷി രീതികള്‍ അവിടെ ഉണ്ടെന്നും സന്ദര്‍ശനത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഉണ്ടാകണമെന്നും കര്‍ഷകര്‍ പറഞ്ഞു. അക്കോപോണിക്സിലൂടെ ചെയ്യുന്ന സ്ട്രോബറി കൃഷിയെക്കുറിച്ച് കര്‍ഷകന്‍ ജോബി കെ ഡേവിഡ് വിശദീകരിച്ചു. മാസ്റ്റര്‍ ട്രെയിനറായി മടങ്ങിവരണമെന്ന കൃഷി മന്ത്രി പി പ്രസാദിന്റെ നിര്‍ദേശം ഇവിടം സന്ദര്‍ശനത്തിലൂടെ ലഭിച്ച കാര്യങ്ങള്‍ മറ്റു കര്‍ഷകര്‍ക്കു പകര്‍ന്നു നല്‍കുന്നതിലൂടെ പ്രാവര്‍ത്തികമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലില്‍ കണ്ട കാര്യങ്ങളും ഇവിടുത്ത കാലാവസ്ഥക്കനുസരിച്ച് ചെയ്യാന്‍ കഴിയുന്നതുമായ രീതികള്‍ ഏതൊക്കെയാണെന്ന് താരതമ്യം ചെയ്ത് കൃഷി രീതികള്‍ നടപ്പാക്കണമെന്ന് യുവ കര്‍ഷക അവാര്‍ഡ് ജേതാവ് കൂ­ടിയായ സുജിത് പറഞ്ഞു. രശ്മി മാത്യു, ജോപ്പൂ ജോൺ , മാത്തുക്കുട്ടി ടോം, കിരൺ കെ, ജസ്റ്റിൻ ജോ­ൺ, എബിൻ കെ രാജ്, സുനിൽകുമാർ എം എസ് എന്നീ കര്‍ഷകരും അവരുടെ ആശങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു. 

Eng­lish Sum­ma­ry: Farm­ers who went to Israel share their experience

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.