21 December 2024, Saturday
KSFE Galaxy Chits Banner 2

ഫാസിസം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി: മുല്ലക്കര

Janayugom Webdesk
വൃന്ദാവനം
April 20, 2024 10:31 am

ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ഫാസിസം കൂടുതല്‍ ആക്രമണോത്സുകമായ പാതയിലേക്ക് പോകുന്നതായാണ് സമീപകാല സംഭവ വികാസങ്ങള്‍ തെളിയിക്കുന്നതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം മുല്ലക്കര രത്നാകരന്‍ പറഞ്ഞു. എല്‍ഡിഎഫ് കൊറ്റനാട് മേഖലാ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജമ്മു-കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തു കളഞ്ഞുകൊണ്ടും മുത്തലാഖ് ബില്ലും പൗരത്വഭേദഗതി നിയമവും പാസ്സാക്കിക്കൊണ്ടും മുസ്ലീം വിരുദ്ധത എന്ന ഇന്ത്യന്‍ ഫാസിസ്റ്റ് അജണ്ടക്ക് അവര്‍ കൂടുതല്‍ മൂര്‍ച്ച കൂട്ടി.

2002 ലെ ഗുജറാത്തിലെ വംശീയ കലാപത്തിനു തുല്യമായി മണിപ്പൂരില്‍ മറ്റൊരു വംശീയ കലാപത്തിനു ബി ജെ പി വഴിമരുന്നിട്ടു. ഫാസിസ്റ്റ് രീതിയില്‍ പെരുമാറുന്ന ബിജെപിയെ പുറത്താക്കാനുള്ള മാര്‍ഗമാണ് ഈ തിരഞ്ഞെടുപ്പ്.കേന്ദ്രം കൊണ്ടുവന്ന പല ബില്ലുകളിലും എതിര്‍പ്പുയര്‍ത്താത്ത കോണ്‍ഗ്രസ് അംഗങ്ങളല്ല പാര്‍ലമെന്‍റിലേക്ക് പോകേണ്ടതെന്നും അദേഹം പറഞ്ഞു. പ്രകാശ് പി സാം അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആര്‍ പ്രസാദ്,സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ സതീഷ്, ഇ.കെ അജി,അനില്‍ കേഴപ്ലാക്കല്‍, കോശി സഖറിയ,ഉഷാ സുരേന്ദ്രനാഥ്, ഷിബു ലോക്കോസ്, വിനോദ്, ബാബു ചാക്കോ,റോബി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

Eng­lish Sum­ma­ry: Fas­cism at its peak: Mullakkara

You may also like this video like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.