18 January 2026, Sunday

Related news

January 18, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
December 30, 2025
December 26, 2025
December 25, 2025
December 24, 2025
December 21, 2025

ജനദ്രോഹ നിയമങ്ങള്‍ക്ക് അതിവേഗം

 ജന്‍വിശ്വാസ് കടന്നു  ഖനന ഭേദഗതി സഭയില്‍ 
Janayugom Webdesk
ന്യൂഡല്‍ഹി
July 27, 2023 10:47 pm

പ്രതിപക്ഷ പ്രതിഷേധം മറയാക്കി ജനദ്രോഹ നിയമങ്ങള്‍ ചര്‍ച്ച കൂടാതെ പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത് മോഡി സര്‍ക്കാര്‍. വിവാദമായ വനസംരക്ഷണ നിയമം, ജൈവ വൈവിധ്യ ബില്‍ എന്നിവ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയിരുന്നു. തൊട്ടുപിന്നാലെ ജന്‍ വിശ്വാസ് ബില്ലും ഇന്നലെ ശബ്ദ വോട്ടോടെ അംഗീകരിച്ചു. വിവാദമായ ഖനന ബില്‍ അവതരിപ്പിക്കുകയും ചെയ്തു. ഡല്‍ഹി ഓര്‍ഡിനന്‍സ് ബില്ലടക്കം ഇനിയും പലതും വരാനുണ്ട്. രണ്ടുമാസമായി രക്തരൂക്ഷിത കലാപം അരങ്ങ് വാഴുന്ന മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ കടുത്ത നിലപാട് സ്വീകരിച്ചത് മറയാക്കിയാണ് ജനവിരുദ്ധ‑കോര്‍പറേറ്റ് അനുകൂല ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയെടുക്കുന്നത്. 

വന നശീകരണത്തിന് വഴിതെളിക്കുന്ന വന്‍കിട നിര്‍മ്മിതികള്‍ക്ക് വനഭൂമി ഏറ്റെടുക്കാനുള്ള വിവാദ വ്യവസ്ഥകളാണ് വന സംരക്ഷണ ഭേദഗതി നിയമത്തിന്റെ കാതല്‍. അതിര്‍ത്തി മേഖലകളിലെ 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള വനഭൂമിയില്‍ സുരക്ഷാ കേന്ദ്രങ്ങള്‍ എന്ന പേരില്‍ വന്‍കിട നിര്‍മ്മാണങ്ങള്‍ക്കും ഭേദഗതി നിയമം വഴിതെളിക്കും. വനനശീകരണത്തിനും, കാലാവസ്ഥാ വ്യതിയാനത്തിനും ആക്കം വര്‍ധിപ്പിക്കുന്ന വിധത്തിലാണ് പുതുക്കിയ ഭേദഗതി നിയമം പാസാക്കിയിരിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 

വ്യവസായ രംഗത്തെ കുറ്റകൃത്യങ്ങള്‍ കുറച്ച് വ്യവസായ സൗഹൃദ രാജ്യം എന്ന ഖ്യാതി നേടാനുള്ള ശ്രമമായാണ് ജനവിശ്വാസ് ബില്‍ പാര്‍ലമെന്റിന്റെ പടി കടന്നത്. ഗുരുതര കുറ്റകൃത്യങ്ങള്‍ ഒഴികെ കുത്തകകള്‍ ഉത്തരം പറയേണ്ടിവരുന്ന നിരവധി കുറ്റങ്ങള്‍ ഇതിലൂടെ ഒഴിവാക്കപ്പെടുന്നു. ജൈവവൈവിധ്യ ബില്ലും പരിസ്ഥിതി പ്രവര്‍ത്തകരടക്കം നിരവധി സംഘടനകള്‍ ആശങ്ക ഉയര്‍ത്തിയ വിഷയമാണ്.
മണ്ണും ധാതുക്കളും കുത്തക കമ്പനികള്‍ക്ക് അടിയറവയ്ക്കുന്ന ഭേദഗതിയോടയാണ് ഖനന നിയമം ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കോടികള്‍ വിലമതിക്കുന്ന ധാതുക്കള്‍ ഖനനം ചെയ്യാന്‍ സ്വകാര്യ മേഖലയ്ക്ക് അനുമതി നല്‍കുന്ന വിവാദ ബില്ലും ഉടന്‍ തന്നെ സര്‍ക്കാര്‍ പാസാക്കും. മണിപ്പൂര്‍ വിഷയത്തില്‍ മോഡിയുടെ ദുരൂഹ മൗനം അവസാനിപ്പിക്കണമെന്ന ആവശ്യത്തിലുറച്ചാണ് പാര്‍ലമെന്റിലെ പ്രതിഷേധം. ഇതിനെ ചര്‍ച്ചകൂടാതെ ബില്ലുകള്‍ പാസാക്കിയെടുക്കാനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ് ഭരണപക്ഷം. 

Eng­lish Summary:Fast for­ward to sedi­tion laws
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.