23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024

അതിർത്തി തർക്കം; അച്ഛനെയും മകനെയും അയല്‍വാസി വെട്ടിപ്പരിക്കേല്പിച്ചു

Janayugom Webdesk
കോഴിക്കോട്
December 5, 2023 10:15 am

കോഴിക്കോട് കോടഞ്ചേരിയിൽ അച്ഛനും മകനും വെട്ടേറ്റു. മൈക്കാവ് കാഞ്ഞിരാട് ഭാഗത്താണ് സംഭവം. അശോക് കുമാർ, മകൻ ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ബൈജു ആണ് ഇരുവരെയും ആക്രമിച്ചത്.
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

അശോക് കുമാറിന്റെ വീട്ടിലേക്ക് കോണ്‍ക്രീറ്റിനുള്ള സാധനങ്ങളുമായി വന്ന ലോറി കടന്നുപോകാനായി റോഡിലുണ്ടായിരുന്ന ബൈജുവിന്റെ ബൈക്ക് നീക്കിവെച്ചതാണ് അക്രമത്തിന് കാരണം. ഇവര്‍ തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു.ഇരുവർക്കും കൈക്കാണ് വെട്ടേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: father and son hacked by neighbour
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.