29 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. അടൂർ ഏഴംകുളം നെടുമൺ പത്മ വിലാസം വീട്ടിൽ അനന്തകൃഷ്ണൻ (26)- നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിനും ജെ ജെ ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി ഏട്ടിന് അനന്തകൃഷ്ണന്റെ ഭാര്യ ശില്പ താമസിക്കുന്ന പറക്കോട് ബ്ലോക്ക് പടിയിലുള്ള വാടക വീട്ടിൽ വച്ചാണ് സംഭവം. മദ്യപിച്ചെത്തിയ അനന്തകൃഷ്ണൻ ഭാര്യയുടേയും ഭാര്യാ മാതാപിന്റേയും മുൻപിൽ വച്ച് കട്ടിലിൽ കിടന്ന കുഞ്ഞിന്റെ ഇരു കാലിലും പിടിച്ച് മുകളിലേക്ക് ഉയർത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി.
ഇതു കണ്ട് നിലവിളിച്ച കുഞ്ഞിന്റെ അമ്മ കുഞ്ഞിനെ ബലമായി അനന്തകൃഷ്ണന്റെ കൈയ്യിൽ നിന്നും പിടിച്ചു വാങ്ങി. തുടർന്ന് വീട്ടുകാർ അടൂർ പൊലീസിനെ വിവരം അറിയിച്ചു. ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി അനന്തകൃഷ്ണനെ പിടികൂടി. ഈ സമയം ഇയാൾ പൊലീസിനെ അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് മൽപ്പിടിത്തത്തിലൂടെ പൊലീസ് പ്രതിയെ കീഴ്പ്പെടുത്തി ജീപ്പിൽ കയറ്റി. ശേഷം സ്റ്റേഷനിലേക്ക് വരും വഴിയാണ് അനന്തകൃഷണൻ പൊലീസ് ജീപ്പിന്റെ പിറകിലെ ചില്ല് തല വച്ചും കൈ വച്ചും ഇടിച്ച് പൊട്ടിച്ചത്. പോലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ചതിനും പോലീസിന്റെ ജോലി തടസപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസുകൾ എടുത്തിട്ടുണ്ട്. അടൂർ എസ്എച്ച്ഒ ശ്യാം മുരളി, എസ് ഐ ബാലസുബ്രഹ്മണ്യൻ, എസ് സി പി ഒ ബി മുജീബ്, സി പി ഒ ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
English Summary: Father arrested for threatening to ki ll only days-old baby
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.