20 February 2026, Friday

Related news

February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 10, 2026
February 7, 2026
February 7, 2026

രണ്ടു വയസുകാരന്റെ തലയിൽ തിളച്ച വെള്ളം ഒഴിച്ചു; കോട്ടയത്ത് പിതാവ് അറസ്റ്റില്‍

Janayugom Webdesk
കോട്ടയം
March 9, 2023 6:01 pm

കോട്ടയം മൂന്നിലവില്‍ രണ്ടു വയസുകാരനായ മകന്റെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച് അച്ഛൻ. അമ്മ ചൈല്‍ഡ്‌ലൈനില്‍ നല്‍കിയ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നിലവ് കടവുപുഴ സ്വദേശി അനു പ്രസന്നനാണ് അറസ്റ്റിലായത്. കുടുംബവഴക്കിനെ തുടർന്നാണ് അച്ഛൻ കുട്ടിയുടെ തലയിൽ തിളച്ച വെള്ളം ഒഴിച്ചതെന്നാണ് റിപ്പോർട്ട്.

സാരമായി പൊള്ളലേറ്റ കുട്ടി അമ്മയ്ക്കൊപ്പം ഇടുക്കി നെടുങ്കണ്ടത്തെ വീട്ടിലാണിപ്പോൾ. കുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് അമ്മ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. അനുവിനെ അറസ്റ്റ് ചെയ്യാത്തതിൽ കടുത്ത പ്രതിഷേധവുമായി കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. അനുവിന്റെ സഹോദരി പൊലീസിൽതന്നെ ജോലി ചെയ്യുന്നതിനാൽ കേസ് ഒതുക്കി തീർക്കാൻ നടപടികളുണ്ടായി എന്നതടക്കമുള്ള ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

Eng­lish Sum­ma­ry: father arrest­ed in child-attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.