10 January 2025, Friday
KSFE Galaxy Chits Banner 2

Related news

May 11, 2024
August 11, 2023
June 7, 2023
June 7, 2023
May 4, 2023
April 27, 2023
March 30, 2023
March 30, 2022
February 21, 2022

മദ്യപിച്ചെത്തിയത് ചോദ്യംചെയ്തു: പിതാവ് 16 കാരനായ മകനെ വെട്ടി

Janayugom Webdesk
അടിമാലി
August 11, 2023 4:07 pm

മദ്യപിച്ചെത്തിയ പിതാവ് 16കാരനായ മകന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു. അടിമാലിക്ക് സമീപം ആനച്ചാല്‍ മുതുവാൻകുടിയില്‍ ബുധനാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ പിതാവിനെ വെള്ളത്തൂവല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുന്നത് പ്ലസ്ടു വിദ്യാർത്ഥിയായ മകൻ ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്.

മദ്യലഹരിയിലായിരുന്ന പിതാവ് മാതാവിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോൾ മകന് വേട്ട് ഏൽക്കുകയായിരുന്നു. മാതാവിനും, സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ അടിമാലി താലൂക്കാശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. നിസാരമായ പരിക്കുകളേറ്റ അമ്മയേയും സഹോദരിയെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നൽകി വിട്ടയച്ചു. അറസ്റ്റ് ചെയ്ത പിതാവിനെ കോടതിയിൽ ഹാജരാക്കി.

Eng­lish Sum­ma­ry: Father attacked 16-year-old son

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.