8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 6, 2025
January 6, 2025
January 6, 2025
January 5, 2025
January 5, 2025
January 5, 2025
January 4, 2025
January 4, 2025
January 3, 2025
December 31, 2024

പിതാവ് പോക്കറ്റ് മണി നൽകുന്നില്ല; വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി 16 കാരൻ അറസ്റ്റിൽ

Janayugom Webdesk
ലഖ്നൗ
March 24, 2024 1:01 pm

ഉത്തർപ്രദേശിൽ വാടകക്കൊലയാളികളെ ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തി 16കാരൻ. വ്യവസായി മുഹമ്മദ് നയീം (50) ആണ് മരിച്ചത്. ആവശ്യത്തിന് പോക്കറ്റ് മണി നൽകാത്തതാണ് കൊലപാതകത്തിന് കാണമെന്ന് പൊലീസ് പറഞ്ഞു. മകനെയും മൂന്ന് ഷൂട്ടർമാരെയും പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ചയാണ് മുഹമ്മദ് നയീം കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച പ്രതികളായ പിയൂഷ് പാൽ, ശുഭം സോണി, പ്രിയാൻഷു എന്നിവർ പിടിയിലായി. 

പിതാവിനെ കൊല്ലാൻ നയീമിന്റെ മകനാണ് ക്വട്ടേഷൻ നൽകിയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. “നയീമിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് മകനാണ്. ആറ് ലക്ഷം രൂപയാണ് മകൻ വാഗ്ദാനം ചെയ്തത്. ഇതിൽ ഒന്നര ലക്ഷം രൂപ അഡ്വാൻസ് നൽകുകയും ചെയ്തിരുന്നു. ബാക്കി പിതാവിനെ കൊന്ന ശേഷം നൽകാമെന്ന് പറഞ്ഞു”- പ്രതികളിൽ ഒരാൾ മൊഴി നൽകി. പിന്നാലെ മകനെയും കസ്റ്റഡിയിലെടുത്തു. നയീം മകന് പോക്കറ്റ് മണി നൽകിയിരുന്നില്ല. ഇതിൽ കുട്ടിക്ക് പിതാവിനോട് ദേഷ്യമുണ്ടായിരുന്നതായി പൊലീസ്.

Eng­lish Summary:Father does not pro­vide pock­et mon­ey; 16-year-old arrest­ed for killing by hired killers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.