15 February 2026, Sunday

Related news

February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

കാര്യവട്ടത്ത് പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി

Janayugom Webdesk
തിരുവനന്തപുരം
September 7, 2025 11:36 am

തിരുവനന്തപുരം കാര്യവട്ടത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസ്(35)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉണ്ണികൃഷ്ണന്‍ നായരെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മദ്യലഹരിയിൽ ഉണ്ടായ അടിപിടിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഉല്ലാസിന്റെ മൃതദേഹം വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കിടന്നിരുന്നത്.തൊട്ടടുത്ത വീട്ടിൽ പോയിരുന്ന ഉല്ലാസിൻറെ അമ്മ ഉഷയോട് ഉണ്ണിക്കൃഷ്ണൻ നായർ അവിടെയെത്തി ഉല്ലാസ് രക്തത്തിൽ കുളിച്ചു കിടക്കുകയാണെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് അമ്മ ഉഷ വീട്ടിലെത്തി നോക്കുമ്പോഴാണ് വീട്ടിലെ ഹാളിനുള്ളില്‍ ഉല്ലാസിനെ മരിച്ച നിലയില്‍ കണ്ടെത്. ഉടന്‍ പോത്തന്‍കോട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.