12 February 2026, Thursday

Related news

February 5, 2026
February 3, 2026
February 3, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026

മുംബൈയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഡ്രമ്മില്‍ മുക്കി കൊന്ന് പിതാവ് തൂങ്ങിമരിച്ചു

Janayugom Webdesk
മുംബൈ
October 5, 2025 10:56 am

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ ഡ്രമ്മില്‍ മുക്കി കൊന്ന് പിതാവ് തൂങ്ങിമരിച്ചു. 30കാരനായ അമോല്‍ സോനാവാനെ ആണ് നവജാതശിശുവിനെ കൊന്ന് ജീവനൊടുക്കിയത്. പകുതി വെള്ളമുണ്ടായിരുന്ന ഡ്രമ്മിലാണ് അമോല്‍ കുഞ്ഞിനെ മുക്കി കൊന്നത്. ഇയാളും ഭാര്യയും നേരത്തേയും ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. 

ദിവസങ്ങള്‍ക്കു മുമ്പാണ് അമോലും ഭാര്യയും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അന്ന് കൃത്യസമയത്ത് ആളുകള്‍ കണ്ടതിനാല്‍ ജീവന്‍ രക്ഷിക്കാനായി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമോലും ഭാര്യയും വ്യാഴാഴ്ചയാണ് ഡിസ്ചാര്‍ജായി വീട്ടിലെത്തിയത്. ഇതിനു ശേഷമാണ് ഇന്നലെ അമോല്‍ കുഞ്ഞിനെ കൊന്ന് ആത്മഹത്യ ചെയ്തത്. കുടുംബ കലഹമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. സംഭവം നടക്കുമ്പോള്‍ അമോലിന്റെ ഭാര്യ പായല്‍ ഉറക്കത്തിലായിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.