23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

ഇടുക്കിയില്‍ ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി

Janayugom Webdesk
നെടുങ്കണ്ടം
November 9, 2023 9:08 am

കുടുംബ കലഹത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കടന്ന് മരുുമകൻ ഭാര്യ പിതാവിനെ വെട്ടി കൊലപ്പെടുത്തി. എഴുകുംവയൽ കവുന്തി പുതുപ്പറമ്പിൽ തോമസ് ( ടോമി 70-) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ വാക്കത്തിയുമായി ഭാര്യ റ്റിന്റുവിന്റെ വീട്ടിൽ മദ്യലഹരിയിൽ എത്തിയ മാവടി സ്വദേശി ജോബിൻ (38) ഇരുവരേയും കൈയ്യിൽ കരുതിയ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ തോമസ് മരണപെട്ടു. കഴുത്തിനും കൈകൾക്കും വെട്ടേറ്റ റ്റിന്റുവിനെ അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിച്ചു.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജോബിന്നും റ്റിന്റുവും വേർ പിരിഞ്ഞു കഴിയുകയായിരുന്നു. ഇരുവർക്കും രണ്ട് പെൺമക്കൾ ഉണ്ട്.
ബന്ധം വേർ പിരിയുന്ന സംബന്ധിച്ചുള്ള കേസ് കോടതിയിൽ നിലനിൽക്കുന്നുണ്ട്. ഇതാണ് കൊലപാതകത്തിലേയ്ക്ക് എത്തുവാൻ കാരണമായി കരുതുന്നത്. രാത്രി 12 മണിയോടെ ടിന്റുവിന്റെ വീട്ടിലെത്തിയ ജോബിൻ വീടിന്റെ ജനാലകൾ തല്ലി തകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് കതക് തള്ളി തുറന്ന് വീടിനുള്ളിൽ പ്രവേശിക്കുകയും തോമസിനേയും റ്റിന്റുവിനേയും വെട്ടുകയായിരുന്നു. ഈ സമയം മാതാവ് വീട്ടിൽ ഉണ്ടായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസിന് മുമ്പിൽ പ്രതി കീഴടങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് വെട്ടേറ്റ ഇരുുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും തോമസ് മരണത്തിന് കീഴടങ്ങിയിരുന്നു.

Eng­lish Sum­ma­ry: Father-in-law hacked to death by son-in-law in Idukki

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.