8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

അച്ഛന്‍ ട്രെയിന്‍ തട്ടി മ രിച്ച നിലയില്‍; മക്കളുടെ മൃതദേഹം വീടിനുള്ളില്‍

Janayugom Webdesk
കോഴിക്കോട്
March 28, 2024 1:29 pm

പെൺമക്കളെ വിഷം നൽകി കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി.
അയനിക്കാട് പുതിയോട്ടിൽ കരുണാകരൻ നായരുടെ മകൻ സുമേഷാ(42)ണ് മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെ വിഷം നൽകി കൊലപ്പെടുത്തിയതിന് ശേഷം തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഇന്നലെ 8.30നുള്ള പരശുറാം എക്സ്പ്രസിന് മുന്നിലേക്ക് ചാടിയാണ് സുമേഷ് ജീവനൊടുക്കിയത്.
സുമേഷിന്റെ മൃതദേഹം ട്രാക്കിൽ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മരിച്ചനിലയിൽ പെൺമക്കളെ കണ്ടെത്തിയത്. 

രണ്ടുവർഷം മുമ്പ് കോവിഡ് ബാധിച്ച് സുമേഷിന്റെ ഭാര്യ സ്വപ്ന മരണപ്പെട്ടിരുന്നു. സുമേഷിന്റെ ആത്മഹത്യാ കുറിപ്പിൽ ഭാര്യയുടെ അടുത്തേക്ക് പോകുന്നു എന്നായിരുന്നു എഴുതിയിരുന്നത്. ഗോപിക പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ നിന്ന് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർഥിനിയാണ്. ജ്യോതിക അയ്യപ്പൻ കാവ് യുപി സ്കൂൾ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു.

പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. ഡിവൈഎസ്‌പി വിനോദ്, പയ്യോളി സിഐ പി വി സജീവ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ അയനിക്കാട് കുറ്റിയിൽ പീടികക്ക് സമീപമുള്ള വീട്ടിൽ മൂന്നു പേരുടെയും സംസ്കാരം നടക്കും. 

Eng­lish Summary:Father killed by train; Chil­dren’s bod­ies inside the house
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.