21 January 2026, Wednesday

വിലക്കിയിട്ടും ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരം; പതിനഞ്ചുകാരിയെ പിതാവ് കൊലപ്പെടുത്തി

48 മണിക്കൂറിനിടെ കാൺപുരിൽ നടക്കുന്ന രണ്ടാമത്തെ സമാന സംഭവം
web desk
ന്യൂഡല്‍ഹി
March 21, 2023 9:16 pm

പലതവണ വിലക്കിയിട്ടും ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചതിന് പതിനഞ്ചുകാരിയെ പിതാവ് കൊലപ്പെടുത്തി. ഇന്നലെ രാത്രി ഉത്തർപ്രദേശിലെ കാൺപൂരിനടുത്ത് കല്യാൺപുർ രാധാപുരം പ്രദേശത്താണ് നാടിനെ ഞെട്ടിച്ച ദാരുണ സംഭവം ഉണ്ടായത്. മകള്‍ മരിച്ചെന്ന് ഉറപ്പായശേഷം ശ്യാം ബഹാദൂര്‍ എന്നയാള്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് കുറ്റം ചെയ്തതായി അറിയിക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. ഫോണിന്റെ ഡാറ്റാ കേബിള്‍ കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊല ചെയ്തത്.

വിവരം അറിഞ്ഞ് വീട്ടിലെത്തിയപ്പോൾ ശ്യാം ബഹാദൂര്‍ മകളുടെ മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നുവെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് വെസ്റ്റ് ലഖന്‍ സിങ് പറഞ്ഞു. കൊലപാതകത്തിൽ അയാൾക്ക് യാതൊരു ഖേദമില്ലായിരുന്നു. ‘പ്രണയബന്ധത്തിൽ നിന്ന് മകളെ വിലക്കിയിരിക്കുന്നു, അവൾ സമ്മതിച്ചില്ല, എനിക്ക് അവളെ പഠിപ്പിക്കാനാണ് ആഗ്രഹം. പക്ഷേ അവൾ മറ്റൊരു വഴിക്ക് പോകുന്നു, അപ്പോൾ പിന്നെ ഞാൻ എന്ത് ചെയ്യും?’ എന്നാണ് ശ്യാം ചോദിച്ചതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ 48 മണിക്കൂറിനിടെ കാൺപുരിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ റാവത്പൂർ ഏരിയയിലാണ് മറ്റൊരു പിതാവ് മകളെ കൊലപ്പെടുത്തിയത്. മകൾ ഗർഭിണിയാണെന്നും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവാവ് പിതാവിനെ വിളിച്ചറിയിച്ചു. ഇത് വിശ്വസിച്ച പിതാവ് പതിനഞ്ചുകാരിയെയാണ് കൊലപ്പെടുത്തിയത്. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന് യുവാവ് പിതാവിനെ തെറ്റിദ്ധരിപ്പിച്ചതാണ്. കാണ്‍പുര്‍ കല്യാണ്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന റിക്ഷാക്കാരനായ രാധാശ്യം ഗുപ്തയാണ് മകളെ കൊന്നത്. ഇയാള്‍ തന്നെയാണ് പൊലീസില്‍ വിളിച്ച് കൊലപാതക കുറ്റം ഏറ്റുപറഞ്ഞത്. പൊലീസെത്തി രാധാശ്യാമിനെ അറസ്റ്റുചെയ്തിരുന്നു.

 

Eng­lish Sam­mur: A Man Stran­gu­lat­ed his 16-year old daugh­ter to kill with a mobile phone’s data cable in Kanpur

 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.