8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 8, 2025
April 7, 2025
April 7, 2025
April 6, 2025
April 4, 2025
April 3, 2025
April 3, 2025
April 3, 2025
April 3, 2025
April 3, 2025

ജമ്മുവില്‍ ഇരട്ടക്കുട്ടികളായ നവജാത ശിശുക്കളെ കൊ ലപ്പെടുത്തി പിതാവ്

Janayugom Webdesk
കശ്മീര്‍
July 11, 2024 6:05 pm

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇരട്ടക്കുട്ടികളായ നവജാത ശിശുക്കളെ കൊലപ്പെടുത്തി പിതാവ്. ചായ്‌ജ്‌ല കയാനി ഗ്രാമത്തിലെ യുവാവിന്റെ വീട്ടിൽ നിന്ന് തന്നെയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന യുവാവിനെ അറസ്റ്റ് ചെയ്‌ത്‌ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്.

ചജ്ജ്‌ല കെയാനി ഗ്രാമത്തിലെ മുഹമ്മദ് ഖുർഷിദിൻ്റെ വീട്ടിൽ രണ്ട് നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ കിടക്കുന്നതായി വിവരം ലഭിച്ച ഉടൻ തന്നെ ഒരു സംഘത്തെ ഗ്രാമത്തിലേക്ക് പൊലീസ് അയച്ചിരുന്നു. തുടര്‍ന്ന് കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പൊലീസ് അയച്ചു. പോസ്റ്റ്‌മോർട്ടം നടത്തി വിശദമായ റിപ്പോർട്ട് നൽകാൻ ഡോക്ടർമാരുടെ ബോർഡും രൂപീകരിച്ചിരുന്നു. മെഡിക്കോ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ പൊലീസിന് കൈമാറുമെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞദിവസം ഡല്‍ഹിയിലും സമാന രീതിയിലുള്ള സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

Eng­lish Sum­ma­ry: Father kills twin new­born babies in Jammu
You may also like this video

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.