26 February 2026, Thursday

Related news

February 18, 2026
February 17, 2026
February 16, 2026
February 6, 2026
February 1, 2026
January 29, 2026
January 26, 2026
January 14, 2026
January 11, 2026
January 1, 2026

പടക്ക നിർമാണശാലയിൽ തീപിടിത്തം, അച്ഛനും മകനും ഉൾപ്പെടെ 3 പേർ മരിച്ചു

Janayugom Webdesk
ചെന്നൈ
February 12, 2023 4:55 pm

തമിഴ്നാട്ടില്‍ പടക്ക നിർമാണശാലയിൽ തീപിടിത്തം. അപകടത്തില്‍ അച്ഛനും മകനും ഉൾപ്പെടെ 3 പേർ പൊള്ളലേറ്റ് മരിച്ചു. രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെ തമിഴ്നാട്ടിലെ വാണിയമ്പാടിയിൽ ആമ്പല്ലൂർ ഗ്രാമത്തിന് സമീപമുള്ള പടക്ക നിർമാണശാലയിലാണ് അപകടമുണ്ടായത്.

കടയുടമ ആർ കുമാർ(45) മകൻ കെ ദയാലമൂർത്തി(12) എന്നിവരാണ് മരിച്ചത്. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. നട്രംപള്ളി ടൗൺ നിവാസിയായ കുമാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗ്രാമത്തിൽ പടക്കക്കട നടത്തി വരികയായിരുന്നു. മകൻ കെ ദയാലമൂർത്തിക്കൊപ്പമാണ് ഇന്ന് കട തുറന്നത്. തൊഴിലാളികളായ അമ്പൂർ താലൂക്ക് സ്വദേശികളായ ആർ വേലായുധം(57), എസ് രാമൻ(36) എന്നിവരും കടയിൽ ഉണ്ടായിരുന്നു.

കുമാറും മകനും ഗോഡൗണിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് പടക്കങ്ങൾ പൊട്ടിത്തെറിക്കുകയും കടയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയുമായിരുന്നു. വഴിയാത്രക്കാർ ഉടൻ തന്നെ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ആമ്പല്ലൂർ പൊലീസ് കേസെടുത്തു.

Eng­lish Sum­ma­ry: father son die in fire acci­dent at crack­er shop
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.