12 February 2026, Thursday

Related news

February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
January 31, 2026
January 30, 2026

പിതാവ് മന്ത്രവാദം ചെയ്യുന്നതായി സംശയം; മകന്റെ ക്യാമറയില്‍ പതിഞ്ഞത് മറ്റൊരു ദൃശ്യം

പോക്‌സോ പ്രകാരം അച്ഛനും മകനും അറസ്റ്റില്‍
Janayugom Webdesk
ന്യൂഡല്‍ഹി
July 1, 2023 1:27 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 68 കാരന്‍ അറസ്റ്റില്‍. അയൽവാസിയായ പെൺകുട്ടിയെ 68കാരനായ പിതാവ് ബലാത്സംഗം ചെയ്ത വിവരം മകന്‍ വീട്ടില്‍ വച്ച മൊബൈൽ ക്യാമറയിൽ പതിഞ്ഞപ്പോളാണ് പുറത്തറിയുന്നത്. പിതാവ് മന്ത്രവാദം ചെയ്യുന്നതായി സംശയിച്ചാണ് മകന്‍ വീട്ടില്‍ മൊബൈൽ ക്യാമറ ഓണാക്കി വച്ച് പുറത്ത് പോയത്. ലൈംഗികാതിക്രമത്തിന്റെ വീഡിയോ മകന്‍ തന്നെയാണ് പെണ്‍കുട്ടിയുടെ പിതാവിന് അയച്ച് നല്‍കിയത്. തുടര്‍ന്ന് പിതാവിനെയും മകനെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 

ജൂൺ 27 നാണ് പെണ്‍കുട്ടിയുടെ പിതാവ് ലൈംഗികാതിക്രമ കേസില്‍ ബുരാരി പൊലീസിന് പരാതി നല്‍കിയത്. ഏപ്രിലിലാണ് കുറ്റകൃത്യം നടന്നത്. അയല്‍വാസിയായ 68കാരന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ മിക്കപ്പോഴും വരുമായിരുന്നു. പലപ്പോഴും ഇയാള്‍ അക്രമിക്കാന്‍ അവസരങ്ങൾ തേടാറുണ്ടെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. 

പീഡിനവിവരം പുറത്ത് പറയാതിരിക്കാന്‍ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പോക്‌സോ നിയമ പ്രകാരം സെക്ഷൻ 4 പ്രകാരവും അച്ഛനും മകനുമെതിരെ കേസെടുത്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തതിനുമാണ് പോക്‌സോ പ്രകാരം മകനെ അറസ്റ്റ് ചെയ്തത്. 

Eng­lish Summary:father sus­pect­ed of witch­craft; Anoth­er scene was cap­tured on the son’s camera
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.