മൂന്നു മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. ധാർവാഡ് സ്വദേശി എം ഫക്കീരപ്പയാണ് ക്രൂരകൃത്യം ചെയ്തത്. മക്കളായ ശരവണി (എട്ട്), ശ്രേയസ (ആറ്), സൃഷ്ടി (നാല്) എന്നിവരെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ധാർഹാഡ് സുള്ള വില്ലേജിലാണ് സംഭവം.
കുട്ടികളെ ഉറക്കത്തിൽ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭാര്യ മുദക്കവ്വയെയും ഫക്കീര ആക്രമിച്ചിരുന്നു. ഇവർ ഗുരുതര പരിക്കുകളോടെ ധാർവാഡ് കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഫക്കീരപ്പ എന്തിനാണ് കൃത്യം നിർവഹിച്ചതെന്നത് സംബന്ധിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. കുട്ടികളുടെ അമ്മ ചികിത്സയിലാണ്.
English Summary: father took his own life by killing his three children
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.