
ആറ് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത തുടര്‍ന്ന് പിതാവ് സ്വവര്‍ഗ പങ്കാളിയുടെ ലൈംഗികാവയവം മുറിച്ചുമാറ്റി. കൃത്യം നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ ജീവനൊടുക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ദേവ്രിയ ജില്ലയിലാണ് സംഭവം. പ്രാദേശിക ഓര്‍ക്കസ്ട്ര സംഘത്തിലെ 32കാരനായ കലാകാരന്‍ ഭാര്യയില്‍ നിന്ന് അകന്നാണ് കഴിയുന്നത്. വേര്‍പിരിഞ്ഞതിന് ശേഷം, ഇയാള്‍ ഒരു ചെറിയ മുറി വാടകയ്ക്കെടുത്ത് മുപ്പത്തഞ്ചുകാരനായ റാംബാബു യാദവ് എന്ന സുഹൃത്തിനൊപ്പം താമസം തുടങ്ങുകയായിരുന്നു. ഇരുവരും തമ്മില്‍ അടുത്ത ബന്ധം വളര്‍ന്നുവെന്ന് പൊലീസ് പറഞ്ഞു.
അച്ഛനെ സന്ദര്‍ശിക്കാന്‍ മുറിയില്‍ എത്തിയ ആറ് വയസുള്ള പെണ്‍കുട്ടിയെ യാദവ് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. ഇത് അറിഞ്ഞയുടന്‍ യാദവിനെ പെണ്‍കുട്ടിയുടെ പിതാവ് ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പിതാവ് പങ്കാളിയുടെ സ്വകാര്യഭാഗങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യാദവിനെ ആദ്യം ദേവ്രിയ മെഡിക്കല്‍ കോളജിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഗോരഖ്പൂരിലെ ആശുപത്രിയിലേക്കും മാറ്റി. ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്.
അതേസമയം യാദവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ദിവസങ്ങള്‍ക്കു ശേഷം പിതാവിനെ വെള്ളിയാഴ്ച പുലര്‍ച്ചെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും കുട്ടിക്ക് വൈദ്യസഹായവും കൗണ്‍സിലിങ്ങും നല്‍കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് തെളിവുകള്‍ ശേഖരിക്കുകയും കുട്ടിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.