18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 10, 2024
December 6, 2024
December 3, 2024
December 1, 2024
November 30, 2024
November 28, 2024
November 26, 2024
November 23, 2024
November 14, 2024

മകളെ ബലാത്സംഗത്തിനിരയാക്കിയ പിതാവിന് പത്തുവര്‍ഷം കഠിന തടവും പിഴയും

Janayugom Webdesk
ആലപ്പുഴ
March 15, 2022 8:24 pm

പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയ പിതാവിന് പത്തുവര്‍ഷം കഠിന തടവും പിഴയും. ആലപ്പുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി എ ഇജാസാണ് ശിക്ഷ വിധിച്ചത്. 2017 ല്‍ ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 2017 ല്‍ കുട്ടി ആറാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പിതാവിന്റെ ലൈംഗിക പീഡനത്തിനിരയായെന്നായിരുന്നു പരാതി. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുവും പൊതുപ്രവര്‍ത്തകയുമായ സ്ത്രീയാണ് പീഡന വിവരം മനസിലാക്കിയത്. മാനസിക വൈകല്യം നേരിടുന്ന ഭിന്ന ശേഷിക്കാരിയാണ് കുട്ടിയുടെ മാതാവ്.

Eng­lish sum­ma­ry; father who raped his daugh­ter has been sen­tenced to 10 years in prison and fined

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.