അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മക്കളെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. സാക്രമെന്റോയിലെ ഒരു പള്ളിയില്‍ വച്ചാണ് സംഭവം. ഇവരെ കൂടാതെ മറ്റൊരാളെയും കൂടി വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട മൂന്നു കുട്ടികളും 15 വയസിനു താഴെയുള്ളവരാണ്. കൂടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
വൈകുന്നേരം അഞ്ചുമണിക്ക് ശേഷമാണ് സംഭവം. എന്നാല്‍ വെടിവയ്പ്പ് നടക്കുന്ന സമയത്ത് പള്ളിയിൽ എത്ര പേർ ഉണ്ടായിരുന്നു എന്ന് ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ഗവര്‍ണര്‍ ഗാവിൻ ന്യൂസോം പ്രതികരിച്ചു. അമേരിക്കയിൽ മറ്റൊരു വിവേകശൂന്യമായ വെടിവെപ്പ് കൂടിയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇത്തവണ ഞങ്ങളുടെ വീട്ടുമുറ്റത്ത് തന്നെ അത് നടന്നു. ഇത് തികച്ചും വിനാശകരമാണെന്നും അദ്ദേഹം കുറിച്ചു. തോക്കുകൾ ഉപയോഗിച്ചുള്ള കൂട്ടക്കൊലകൾ അമേരിക്കയിൽ ഇപ്പോൾ സാധാരണമായ സംഭവമായി മാറിയിരിക്കുകയാണെന്നും അദേഹം ട്വിറ്ററിൽ പറഞ്ഞു.
English Summary:father who shot and killed his children in California has committed suicide
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.