എഡിഎം നവീന്‍ ബാബു തന്നോട് കൈക്കൂലി ചോദിച്ചിട്ടില്ലെന്ന് റിട്ട. അധ്യാപകന്‍ ഗംഗാധരന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടുവെന്നുപറഞ്ഞ് കെ ഗംഗാധരന്‍ എന്നയാള്‍ സെപ്റ്റംബര്‍ നാലിന് വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ടെന്ന് ജാമ്യ ഹർജിയിൽ പി പി ദിവ്യ ഉന്നയിച്ചിരുന്നു. എന്നാല്‍ തന്റെ സ്ഥലത്തെ മണ്ണ് നീക്കുന്നതിന് എതിരായ സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ടാണ് എഡിഎമ്മിനെ കണ്ടതെന്നും അദ്ദേഹത്തിന്റെ ഇടപെടലില്‍ തനിക്ക് അതൃപ്തി തോന്നിയെന്നും അതു കൊണ്ടാണ് നവീൻ ബാബുവിനെതിരെ വിജിലന്‍സിനുൾപ്പടെ പരാതി നല്‍കിയതെന്ന് ഗംഗാധരന്‍ പറഞ്ഞു.
എഡിഎം അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് താന്‍ പറഞ്ഞുവെന്നും എന്നാല്‍, കൈക്കൂലി ചോദിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഗംഗാധരന്‍ പ്രതികരിച്ചു. ഗംഗാധരന്‍റെ സ്ഥലത്ത് വയലിലേക്കുള്ള നീരൊഴുക്ക് തടഞ്ഞ് മണ്ണിട്ടു നികത്തുന്നത് തടയണമെന്ന് കാണിച്ച് പരിസരവാസികള്‍ കളക്ടര്‍ക്ക് നല്‍കിയ പരാതി പ്രകാരമായിരുന്നു റവന്യു വകുപ്പിന്‍റെ നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.