
ഇസ്രയേല്‍ എംബസി രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ നടപടിയെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായ തരൂര്‍ ബുദ്ധിപരമായാണ് ഇസ്രയേല്‍ എംബസി സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തത്. ബിജെപി നയങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സ്ഥിരമായി സ്തുതിക്കുന്ന തരൂര്‍ ബിജെപിയിലേക്കുള്ള പാതയായാണ് ഇസ്രയേല്‍ ക്ഷണം സ്വീകരിച്ചത്. ഗാസയില്‍ പിഞ്ചുകുട്ടികളെയും സ്ത്രീകളെയും കൊല്ലാക്കൊല ചെയ്യുന്ന ഇസ്രയേല്‍ നരഹത്യയെ ന്യായീകരിക്കുകയാണ് എംബസി വിരുന്നില്‍ പങ്കെടുത്തതിലൂടെ ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെ തലങ്ങുംവിലങ്ങും പുകഴ്ത്തുന്ന സ്വന്തം മാസ്റ്റര്‍ പാര്‍ലമെന്റേറിയനില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടണമെന്നും അദ്ദേഹം ഏക്സിലൂടെ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.