
കേരളത്തിൽ ബലി പെരുന്നാൾ അവധിയിൽ മാറ്റം. നാളെ തീരുമാനിച്ച അവധി ശനിയാഴ്ചയിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്.
അതേസമയം, ഒമാനിൽ ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂൺ 10 ചൊവ്വാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നിസ്വയിൽ ബലിപെരുന്നാൾ നമസ്കാരം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.