ആര്‍ സുഗതന്റെ ചരമദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ ജീവിതകഥ നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകന്റെ രാഷ്ട്രീയ ചരിത്രമാണ്. ത്യാഗിവര്യനായ, മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റ് നേതാവ് എന്ന ഗുണവിശേഷം സുഗതന്‍ സാറിനുണ്ടായിരുന്നു. തന്റെ ചുറ്റുപാടുമുള്ള തൊഴിലാളികളുടെ ദുരിതപൂര്‍ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹത്തെ ചിന്താകുലനാക്കി. ആ കദനകഥകളുടെ സ്വാധീനമാണ് സുഗതന്‍സാറിനെ തൊഴിലാളി പ്രവര്‍ത്തകനാക്കിയത്.
അദ്ദേഹം ആദ്യത്തെ തൊഴിലാളിവര്‍ഗ സംഘടനയായ തിരുവിതാംകൂര്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ സാരഥിയായി. തുടര്‍ന്ന് തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പുന്നപ്ര‑വയലാര്‍ അടക്കമുള്ള വലുതും ചെറുതുമായ ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആര്‍ സുഗതനെ പോലുള്ളവരുടെ നിസ്വാര്‍ത്ഥ സേവനങ്ങളും ത്യാഗസന്നദ്ധതയും ഗുണപാഠമാക്കേണ്ടതാണ്. സഖാവിന്റെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
-ജനയുഗം പ്രവർത്തകർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.