8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 6, 2025
April 6, 2025
April 5, 2025
April 5, 2025
April 5, 2025
April 5, 2025
April 5, 2025
April 5, 2025
April 4, 2025
April 4, 2025

ഫെഡറൽ ബാങ്ക് ഹെഡ് ഓഫീസ് മാർച്ച് 28ന്

Janayugom Webdesk
കൊച്ചി
September 20, 2024 5:20 pm

ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ആഹ്വാന പ്രകാരം 28ന് നടക്കുന്ന ഹെഡ് ഓഫീസ് മാർച്ചിന് ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ(എകെബിഇഎഫ്-എഐബിഇഎ) പിന്തുണ നൽകും.

ഫെഡറൽ ബാങ്കിലെ ക്ലാർക്ക്,പ്യൂൺ,സ്വീപ്പർ തസ്‌തികകളിൽ ആയിരക്കണക്കിന് ഒഴിവുകൾ നികത്തുക, പുറംകരാർവൽക്കരണം നിർത്തലാക്കുക, ഇൻഷ്വറൻസ് മ്യൂച്ചൽ ഫണ്ട് ഉൽപന്നങ്ങൾ ഇടപാടുകാരിൽ അടിച്ചേൽപ്പിക്കുവാൻ ജീവനക്കാരെ നിർബന്ധിക്കുന്ന രീതി ഉപേക്ഷിക്കുക,ട്രേഡ് യൂണിയൻ നേതാക്കൾക്കും അവകാശങ്ങൾക്കുമെതിരായ കടന്നാക്രമണങ്ങൾ പിൻവലിക്കുക,മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സ്ഥലം മാറ്റങ്ങൾ റദ്ദാക്കുക,തൊഴിൽനിയമങ്ങൾ മാനിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്. 28 ന് രാവിലെ 10ന് ഫെഡറൽ ബാങ്ക് ആലുവ ഹെഡ് ഓഫീസിലേക്ക് നടക്കുന്ന മാർച്ച് ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യുമെന്ന് എകെബിഇഎഫ് ജനറൽ സെക്രട്ടറി ബി രാംപ്രകാശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.