21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

August 20, 2024
April 5, 2024
September 1, 2023
June 3, 2023
April 4, 2023
March 29, 2023
October 1, 2022
September 3, 2022
August 21, 2022
August 20, 2022

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കും; ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

Janayugom Webdesk
മുംബൈ
March 29, 2023 10:35 pm

പേടിഎം, ഗൂഗിള്‍ പേ പോലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് പണമിടപാടുകൾക്ക് സർചാർജ് ഏർപ്പെടുത്താൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.
യുപിഐയിലെ പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 1.1 ശതമാനം ഫീസാണ് ഈടാക്കുക. വ്യാപാരികളുമായി നടത്തുന്ന പര്‍ച്ചേസ് ഇടപാടുകള്‍ക്കാകും ഇന്‍ര്‍ചേഞ്ച് ചാര്‍ജ്ജ് ബാധകമാവുക. തുക വ്യാപാരിയില്‍ നിന്നുമാകും ഈടാക്കുക. യുപിഐ ഉപയോഗിച്ച് നടത്തുന്ന വ്യക്തിഗത ഇടപാടുകൾക്ക് അധിക ഫീസ് നൽകേണ്ടി വരില്ല.

ഇടപാടുകൾ സ്വീകരിക്കുക, പ്രോസസ് ചെയ്യുക, അംഗീകാരം നൽകുക എന്നീ ചെലവുകൾ നികത്തുന്നതിനാണ് ഫീസ് ഈടാക്കുന്നതെന്ന് എൻപിസിഐ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു. ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇടപാടുകൾ കൂടുതൽ ചെലവേറിയതായേക്കും. പേടിഎം, ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ വാലറ്റുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് പുതിയ നിർദേശം ബാധകമാണ്.
യുപിഐ ഇടപാടുകളുടെ ഉയർന്ന ചെലവിൽ ബുദ്ധിമുട്ടുന്ന ബാങ്കുകളുടെയും പേയ്‌മെന്റ് സേവന ദാതാക്കളുടെയും വരുമാനം വർധിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നീക്കം. ഉപയോക്താക്കൾക്ക് മൊബൈൽ ഫോണുകൾ ഉപയോഗിച്ച് തൽക്ഷണം പണം കൈമാറാൻ സാധിക്കുന്ന രാജ്യത്തെ ഏറ്റവും ജനപ്രിയവും കൂടുതൽ ഉപയോഗിക്കുന്നതുമായ പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. 

Eng­lish Sum­ma­ry: Fees will be charged for UPI trans­ac­tions; The new law will come into effect from April 1

You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.