21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026

ഓടുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണു; ചായക്കച്ചവടക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Janayugom Webdesk
കണ്ണൂര്‍
March 10, 2024 12:17 pm

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനിനടിയില്‍പ്പെട്ട ചായക്കച്ചവടക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രെയിന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ചായക്കച്ചവടക്കാരന്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇരിക്കൂര്‍ സ്വദേശിയായ ഷറഫുദ്ദീന്‍ ആണ് രക്ഷപ്പെട്ടത്.

ട്രെയിനിനും ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനും ഇടയിലാണ് വീണത്. പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിന്‍ മുന്നോട്ടുനീങ്ങുന്നതിനിടെയാണ് അപകടം. പ്ലാറ്റ്‌ഫോമിലെ ടൈലിനോട് ചേര്‍ന്നുള്ള ഇന്റര്‍ലോക്ക് പൊട്ടിയിരുന്നു. ഇത് ശ്രദ്ധിക്കാതെ നടന്നുനീങ്ങുന്നതിനിടെ ഷറഫുദ്ദീന്‍ കാല്‍തെറ്റി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണത്. ഉടന്‍ തന്നെ പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചുകയറിയത് മൂലമാണ് ഷറഫുദ്ദീന് രക്ഷപ്പെടാന്‍ സാധിച്ചത്.

കണ്ടുനിന്നവര്‍ ഞെട്ടി തരിച്ച് നില്‍ക്കുന്നതിനിടെ, മനസ്സാന്നിധ്യം നഷ്ടപ്പെടുത്താതെ, ഷറഫുദ്ദീന്‍ മുകളിലേക്ക് കയറുകയായിരുന്നു. ഉടന്‍ തന്നെ കയറിയില്ലായിരുന്നുവെങ്കില്‍ ട്രെയിനിന്റെ സ്റ്റെപ്പ് വരുന്ന ഭാഗം തട്ടുമായിരുന്നു.

Eng­lish Summary:fell between a mov­ing train and a plat­form; The tea ven­dor escaped unhurt
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.