21 January 2026, Wednesday

Related news

January 19, 2026
January 17, 2026
January 13, 2026
January 5, 2026
January 5, 2026
January 1, 2026
November 30, 2025
November 29, 2025
November 25, 2025
November 16, 2025

സിനിമാ ഷൂട്ടിങ്ങിനിടയിൽ കാറിൽ നിന്നും വീണു; സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജിന് ദാരുണാന്ത്യം

Janayugom Webdesk
ചെന്നൈ:
July 14, 2025 12:10 pm

സിനിമാ ഷൂട്ടിങ്ങിനിടയിൽ കാറിൽ നിന്നും വീണതിനെ തുടർന്ന് പ്രശസ്‌ത സ്റ്റണ്ട് മാസ്റ്റർ എസ് എം രാജ് എന്ന മോഹൻ രാജിന് ദാരുണാന്ത്യം.
52 വയസായിരുന്നു. സംവിധായകൻ പാ. രഞ്ജിത്തിന്റെ ‘വെട്ടുവം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ നാഗപട്ടണത്താണ് സംഭവം. കാഞ്ചിപുരം സ്വദേശിയാണ് മോഹൻ രാജ്. ആര്യ നായകനായുള്ള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാര്‍ ചെയ്‌സ് ഷൂട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് എസ് യുവി മറിയുകയായിരുന്നു.

റാമ്പില്‍ കയറി ചാടുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെ, റാമ്പില്‍ കയറുന്നതിന് മുമ്പ് നിയന്ത്രണം വിട്ട് കാര്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പാ. രഞ്ജിത്തിന്റെ സിനിമാ നിർമാണ കമ്പനിയായ നീലം സ്റ്റുഡിയോസ് ആണ് വെട്ടുവം നിർമിക്കുന്നത്. ജൂലായ് പത്ത് മുതൽ വേളാങ്കണ്ണിക്ക് സമീപം വിലുതമവാടിയിൽ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആക്ഷൻ രംഗങ്ങളുടെയും മോഹൻ രാജ് ബോധരഹിതനായതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില‌ടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കീലായൂർ പൊലീസ് കേസെടുത്തു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.