
പ്രമുഖ ന്യൂട്രീഷ്യനിസ്റ്റും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായ ഡയാന ഏരിയസ്(39) അപ്പാർട്മെൻ്റ് കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് മരിച്ചു. നവംബർ 13ന് രാവിലെ 6.30ഓടെയാണ് പരുക്കേറ്റ നിലയിൽ ഡയാനയെ കണ്ടെത്തിയത്. റിയോ ഡി ജനീറോയുടെ വടക്കുകിഴക്കൻ നഗരമായ കാമ്പോസ് ഡോസ് ഗോയ്റ്റാകാസിലെ യുണീക്ക് ടവേഴ്സ് കോണ്ടോമിനിയത്തിന് സമീപമാണ് സംഭവം നടന്നത്. അഗ്നിരക്ഷാ സേന ഉടൻ തന്നെ ഡയാനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ പൂർത്തിയാക്കുന്നതിന് മുൻപ് അനുമതിയില്ലാതെ അവർ ആശുപത്രിയിൽ നിന്ന് പുറത്തുപോയതായി ആശുപത്രി വക്താവ് ഫെരേറ മച്ചാഡോ സ്ഥിരീകരിച്ചു. തിരികെ അപ്പാർട്മെൻ്റിലെത്തിയ ഡയാന അവിടെവെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് ശേഷം മൃതദേഹം കാമ്പോസിലെ ലീഗൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷനിലേക്ക് മാറ്റി. മരണകാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.