26 February 2026, Thursday

Related news

February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 19, 2026
February 18, 2026
February 17, 2026
February 16, 2026
February 11, 2026
February 11, 2026

“വളരെയധികം സുരക്ഷിതത്വം തോന്നി”; പൊലീസിന് നന്ദി പറഞ്ഞ് പെൺകുട്ടിയുടെ കത്തും ചോക്ലേറ്റും

Janayugom Webdesk
കണ്ണൂർ
October 11, 2025 9:08 pm

പൊലീസിന് നന്ദി പറഞ്ഞ് പെൺകുട്ടിയുടെ കത്തും ചോക്ലേറ്റും. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച്ച പുലർച്ചെയാണ് സംഭവം. ട്രെയിനിൽ യാത്ര ചെയ്യവേ കണ്ണൂരിൽ എത്തിയപ്പോഴാണ് പെൺകുട്ടി ട്രെയിനിൽ നിന്നിറങ്ങി റെയിൽവേപോലീസ് സ്റ്റേഷനിൽ ഒരു പൊതിവെച്ച് അതേ വണ്ടിയിൽ കയറി യാത്രതുടർന്നത്. പുലർച്ചെ ആറുമണിയോടെ തിരുവനന്തപുരം-മംഗളൂരു അന്ത്യോദയ എക്സ്പ്രസിൽ നിന്നിറങ്ങിയ പെൺകുട്ടി ഒന്നാം പ്ലാറ്റ്ഫോമിലെ റെയിൽവേ പോലീസ് സ്റ്റേഷനിൽ ഓടിക്കയറി മേശപ്പുറത്ത് ഒരു പൊതിവച്ചത്.
പോലീസ് പൊതി അഴിച്ചുനോക്കിയപ്പോൾ ഒരു കുറിപ്പും ചോക്ലേറ്റും. കുറിപ്പിൽ ഇങ്ങനെയായിരുന്നു. “നന്ദി പ്രിയപ്പെട്ട കേരള പോലീസേ, അർദ്ധരാത്രി പട്രോളിംഗ് നടത്തിയ ആ ആളുകൾ എന്നെ വളരെയധികം സംരക്ഷിച്ചതായി തോന്നി” എന്നുള്ള ഇംഗ്ലീഷിലുള്ള കുറിപ്പാണ് പൊലീസിനു നൽകിയത്.

പോലീസ് സിസിടിവി ദൃശ്യം പരിശോധിച്ചു. പെൺകുട്ടി തീവണ്ടിയിൽ നിന്ന് ഇറങ്ങുന്നതും പൊതി മേശമേൽവെച്ച് ഓടി വണ്ടിയിൽ കയറുന്നതും കണ്ടു. കാസർകോട് ഭാഗത്തേക്ക് യാത്രചെയ്ത പെൺകുട്ടിയെക്കുറിച്ച് കൂടുതലൊന്നും പോലിസിന്‌ അറിയില്ല.
കുട്ടിയെഴുതിയ കുറിപ്പിനെക്കുറിച്ച് പോലീസ് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തു: ഇതുപോലെ നമ്മുടെ മക്കളുടെ ഒരു വാക്ക്‌ മതി. ഞങ്ങൾക്ക് അഭിമാനം- കേരള പോലീസ്. യാത്രയിൽ എവിടെ നിന്നെങ്കിലും ലഭിച്ച സുരക്ഷയായിരിക്കാം ഈ സ്നേഹത്തിന് പിന്നിലെന്ന് അവർ കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.