26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 22, 2025
March 14, 2025
March 10, 2025
March 8, 2025
March 7, 2025
March 7, 2025
March 5, 2025
February 21, 2025
February 11, 2025

വനിതാ യാത്രക്കാരി വിമാനത്തില്‍ മൂത്രമാെഴിച്ചു; ജീവനക്കാര്‍ ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം

Janayugom Webdesk
ന്യൂയോര്‍ക്ക്
July 23, 2023 6:11 pm

വനിതായാത്രക്കാരി വിമാനത്തില്‍ മൂത്രമൊഴിക്കുന്ന ദൃശ്യം പുറത്ത്. രണ്ട് മണിക്കൂറോളം ശുചിമുറി ഉപയോഗിക്കുന്നതില്‍ നിന്ന് ജീവനക്കാര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണെന്ന് യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഡെയ്‌ലി മെയിലാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഓണ്‍ലെെനില്‍ പ്രത്യക്ഷപ്പെട്ട ഒരു ഹ്രസ്വ വീഡിയോയില്‍ ഒരു യുവതി യുഎസ് ആസ്ഥാനമായുള്ള സ്പിരിറ്റ് എയര്‍ലെെൻസ് ഫ്ലെെറ്റിന്റെ തറയില്‍ പതുങ്ങിനില്‍ക്കുന്നതും ഇനി പിടിച്ചുനില്‍ക്കാൻ കഴിയാത്തതിനാല്‍ വാഷ്റൂമിലേക്ക് പോകണമെന്ന് ജീവനക്കാരോട് തര്‍ക്കിക്കുന്നതും കാണാം. സ്പിരിറ്റ് എയര്‍ലെെൻസിന്റെ കറുപ്പും മഞ്ഞയും യൂണിഫോം ധരിച്ച ഒരു ഫ്ലെെറ്റ് അറ്റൻഡന്റ്, യുവതിയുമായി വഴക്കിടുന്നതും ഒടുവില്‍ വിമാനത്തിന്റെ മൂലയില്‍ യാത്രക്കാരിയായ യുവതി മൂത്രമൊഴിക്കുന്നതും വീഡിയോയിലുണ്ട്.
അതേസമയം സംഭവത്തെക്കുറിച്ച് സ്പിരിറ്റ് എയര്‍ലെെൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Eng­lish Summary:Female pas­sen­ger uri­nates on plane; It is alleged that the employ­ees were not allowed to use the washroom
You may also like this video;

YouTube video player

TOP NEWS

March 26, 2025
March 25, 2025
March 25, 2025
March 25, 2025
March 25, 2025
March 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.