
യുട്യൂബർ നടത്തിയ ബോഡി ഷേമിങിനെതിരെ ശക്തമായി പ്രതികരിച്ച നടി ഗൗരി കിഷനെ പിന്തുണച്ച് അമ്മ. സ്ത്രീകൾക്ക് ഒപ്പമാണ് സംഘടനയെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ പറഞ്ഞു. യൂട്യൂബറുടേത് ക്ഷമാപണമായി കണക്കാക്കുന്നില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.
‘യൂട്യൂബറുടേത് മാപ്പ് പറച്ചിലായി എനിക്ക് തോന്നുന്നില്ല. ഇതായിരുന്നില്ല ഞങ്ങൾ പ്രതീക്ഷിച്ചത്, സ്ത്രീസമൂഹം ഗൗരിക്കൊപ്പമുണ്ട്.’ ശ്വേതാ മേനോൻ പറഞ്ഞു. തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് യൂട്യൂബര്‍ നടിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ശരീരഭാരം എത്രയെന്ന് ചോദിച്ച യൂട്യൂബർക്ക് ഗൗരി രൂക്ഷമായ മറുപടി നൽകുകയായിരുന്നു. ചോദ്യം തന്നെ മണ്ടത്തരമാണെന്നും യൂട്യൂബർ മാപ്പു പറയണമെന്നും താരം ആവശ്യപ്പെട്ടു. ഇതോടെ പ്രസ്മീറ്റ് വലിയ തർക്കത്തിലേക്ക് കടക്കുകയും ഗൗരിയ്ക്ക് നേരെ യൂട്യൂബർ അടക്കമുള്ളവർ വലിയ ശബ്ദം ഉയർത്തിയെങ്കിലും സംവിധായകനും നായകനും നടിക്ക് പിന്തുണ നൽകിയതുമില്ല.
”എൻറെ ശരീരഭാരം നിങ്ങൾക്ക് എന്തിനാണ് അറിയേണ്ടത്? ഈ സിനിമയുമായി അതിന് എന്ത് പ്രസക്തിയാണുള്ളത്? ഓരോ സ്ത്രീക്കും വ്യത്യസ്തമായ ശരീരപ്രകൃതിയാണ് ഉള്ളത്. എന്റെ കഴിവിനെക്കുറിച്ച് സംസാരിക്കട്ടെ. ഞാൻ ഇതുവരെ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ അംഗീകാരം എനിക്ക് ആവശ്യമില്ല’’ ഗൗരി പറഞ്ഞു. ‘ഇതൊരു തമാശയായി എനിക്ക് തോന്നിയില്ല. ബോഡി ഷെയ്മിങ് സാധാരണവത്ക്കരിക്കരുത്, എന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് അവകാശമുണ്ടെന്നും’ ഗൗരി വ്യക്തമാക്കി. അതേസമയം പ്രസ്മീറ്റില്‍ മുറിക്കുള്ളില്‍ ഉണ്ടായിരുന്ന ആരും തന്നെ താരത്തെ സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.